ബെംഗളൂരു: സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ വായില്‍ സൂപ്പര്‍ഗ്‌ളൂ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരു റൂറലിലെ നെലമംഗലയിലെ ഹരോക്യതനഹള്ളിയിലുള്ള വസതിയില്‍ വച്ച് നടന്ന സംഭവത്തില്‍ 38 ജിദ്ദലിംഗസ്വാമിയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മഞ്ജുള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. റായ്ച്ചൂര്‍ സ്വദേശികളായ ഇരുവരും പ്രണയ വിവാഹിതരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ ബന്ധത്തെക്കുറിച്ച് കുടുംബവൃത്തങ്ങള്‍ പോലീസിനെ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഞെട്ടിക്കുന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനാല്‍ Read More…