ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ട്വന്റി-20 മത്സരത്തിന്റെ ടോസിനിടെ മുൻ നായകൻ രോഹിത് ശർമ്മയെ ഓർമ്മിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ലഖ്നൗവിലെ ഏകാ അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടീമിലെ മാറ്റങ്ങളെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് രസകരമായ സംഭവം ഉണ്ടായത്. ടീമിലെ കളിക്കാരുടെ പേരുകൾ പറയുന്നതിനിടെ ഇന്ത്യൻ പേസർ പ്രിൻസ് യാദവിന്റെ പേര് ശ്രേയസ് മറന്നുപോയി. എന്നാൽ കുറച്ചുനേരം ആലോചിച്ച ശേഷം അദ്ദേഹം പേര് ഓർത്തെടുക്കുകയായിരുന്നു. ടോസിനു ശേഷം സംസാരിച്ച അയ്യർ, പിച്ച് അവസ്ഥയെക്കുറിച്ചും മത്സരത്തിൽ മഞ്ഞ് വില്ലനാകാനുള്ള Read More…
Tag: INDvsWI
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിൽ ഇടമില്ല! പന്തിന് വിനയായത് എന്ത്? ടീം തിരഞ്ഞെടുപ്പിലെ വെളിപ്പെടുത്തൽ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിന്റെ യുവ ഓൾറൗണ്ടർ നമൻ ധീർ, ജമ്മു കശ്മീരിന്റെ പേസർ ആക്വിബ് നബി എന്നിവർക്ക് ആദ്യമായി വിളിയെത്തി. അതേസമയം മുതിർന്ന താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ഋഷഭ് പന്തിനെയും ടീമിൽ നിന്ന് ഒഴിവാക്കി. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിൽ കെ.എൽ രാഹുലായിരിക്കും വൈസ് ക്യാപ്റ്റൻ. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഹാർദിക് പാണ്ഡ്യ സെപ്റ്റംബർ 20-ന് കായികക്ഷമത വീണ്ടെടുക്കുമെന്ന് Read More…


