Sports

കളി ജയിക്കും മുൻപേ ആഘോഷ പ്രാക്ടീസ്; ഇന്ത്യയോട് എട്ടുനിലയിൽ പൊട്ടി, പാക്കിസ്ഥാൻ താരങ്ങളെ ട്രോളി സോഷ്യൽ മീഡിയ! വീഡിയോ

വനിതാ ടി20 ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ, അവരുടെ മുൻകൂട്ടിയുള്ള വിജയാഘോഷ പരിശീലനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശനിയാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി, ഇന്ത്യയെ തോൽപ്പിച്ചാൽ എങ്ങനെ ആഘോഷിക്കണമെന്ന് ക്യാപ്റ്റൻ ഫാത്തിമ സന സഹതാരങ്ങൾക്ക് പരിശീലനം നൽകുന്നതാണ് വീഡിയോയിലുള്ളത്. മത്സരഫലം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് ടീമിനെതിരെ ഉയർന്നുവരുന്നത്. ആഘോഷങ്ങൾ പരിശീലിക്കുന്നതിന് പകരം ബാറ്റിംഗ് പരിശീലിച്ചിരുന്നെങ്കിൽ ടീം 55 റൺസിന് Read More…