ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. വിവാഹ ചടങ്ങിനു പോകുന്നവര്‍, കുടുംബാംഗങ്ങളെ കാണാൻ പോകുന്നവർ, വിദേശികൾ, ജോലിക്കാർ തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വൈറലായ ഒരു വീഡിയോയിൽ, വിമാനങ്ങൾ റദ്ദാക്കിയതുമൂലം സ്വന്തം വിവാഹത്തിന് എത്താൻ കഴിയാതെ വിമാനത്താവളത്തിൽ കുടുങ്ങിയ ഒരു വരനെ കാണാം. വിമാനത്തിന്റെ വിവരങ്ങൾ അറിയാനായി എൻക്വയറി Read More…
Tag: IndiGo flight
ഇങ്ങനെയുമുണ്ടോ ആളുകള്‍! വിമാനത്തില്‍ ഓണത്തല്ല്; വൈറലായി വീഡിയോ
നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ദൈംനംദിനം വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് പരക്കെ പ്രചരിക്കുന്നത്. വിമാന യാത്ര കൊതിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ? പക്ഷികളെപ്പോലെ നമുക്കും ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെപ്പോലെ പറക്കാന്‍ എന്ത് രസമായിരിക്കുമെന്നെല്ലാം ചിന്തിച്ചിരുന്ന ഒരു ബാല്യ കാലം നമുക്കെല്ലാമുണ്ടാകും. വിമാനത്തിലേറി അനന്തമായ ആകാശ യാത്ര നടത്തുമ്പോള്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അടി ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു അടിക്കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ Read More…


