വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിൽ ഹോങ്കോങ്ങിനെ 137 റൺസിന് തോൽപിച്ച് ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ (64 പന്തിൽ 124) റൺസ് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ മുന്നോട്ടുവെച്ച 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ് 16.2 ഓവറിൽ 56 റൺസിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമയുടെയും മറ്റ് ഇന്ത്യൻ ബോളർമാരുടെയും കൃത്യതയുള്ള ബോളിങ്ങാണ് ഹോങ്കോങ്ങിനെ തകർത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ഥനയും ഷെഫാലി വർമയും (17 പന്തിൽ 28) Read More…

