ഒരു വിവാഹം മനോഹരമാകാൻ നൂറുകണക്കിന് അതിഥികളോ ആഡംബര വേദികളോ വലിയ ആഘോഷങ്ങളോ എപ്പോഴും ആവശ്യമില്ല. വെറും എട്ട് അതിഥികളെയും കടലിന് അഭിമുഖമായുള്ള ഒരു ടെറസും മനോഹരമായ അസ്തമയ സൂര്യനെയും സാക്ഷിയാക്കി വിവാഹിതരായ മുംബൈ ദമ്പതികൾ, ലളിതമായ ചടങ്ങുകളും അവിസ്മരണീയമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. കൃഷ കോത്താരിയും വാരിൽ ഷായും തങ്ങളുടെ വിവാഹം തികച്ചും സ്വകാര്യവും അർത്ഥവത്തുമായി ആഘോഷിക്കാൻ തീരുമാനിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹൃദയം കവരുകയാണ്. അറബിക്കടലിനും മുംബൈ നഗരത്തിനും അഭിമുഖമായി നിൽക്കുന്ന കുടുംബവീടിന്റെ ടെറസിൽ വെച്ചാണ് Read More…

