Oddly News

തിളയ്ക്കുന്ന കിണര്‍ ! ഇളകിമറിയുന്ന വെള്ളം; ‘പ്രേതബാധ’യെന്ന് സോഷ്യൽ മീഡിയ, സത്യമെന്തെന്ന് ശാസ്ത്രലോകം!

ഗുജറാത്തിലെ മോർബി ജില്ലയിലുള്ള കൃഷിഭൂമിയിലെ കിണറ്റിൽ നിന്നു തുടർച്ചയായി വെള്ളം ഇളകിമറിയുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ കൗതുകമാണ് ഉയർന്നിരിക്കുന്നത്. ദുരൂഹ ശക്തികൾ മുതൽ ഭൂഗർഭ പ്രതിഭാസങ്ങൾ വരെയാണ് ഇതിന് പിന്നിലെന്ന തരത്തിലുള്ള ചർച്ചകൾ ഇൻറർനെറ്റിൽ നടക്കുന്നുണ്ട്. വിർപാർദ ഗ്രാമത്തിലെ പ്രാൺജീവൻഭായ് സദാരിയ എന്ന കർഷകന്റെ ഉടമസ്ഥതയിലുള്ളതാണ് ഏകദേശം 18 അടി താഴ്ചയുള്ള ഈ കിണർ. ഓഗസ്റ്റ് ആദ്യം പെയ്ത ശക്തമായ മഴയിൽ കിണർ നിറഞ്ഞതിന് ശേഷമാണ് ഈ വിചിത്രമായ പ്രതിഭാസം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. Read More…