ഇന്ത്യയെ അപമാനിക്കുന്നതിനായി തെരുവ് ഭക്ഷണങ്ങളിലെ വൃത്തിഹീനത ചിത്രീകരിച്ച് നിർമ്മിക്കുന്ന വ്യാജ എഐ വീഡിയോകൾക്കെതിരെ പ്രതികരണവുമായി അമേരിക്കൻ വംശജയായ ക്രിസ്റ്റൻ ഫിഷർ രംഗത്തെത്തി. ഇന്ത്യയിൽ താമസിക്കുന്ന ഇവർ, ഇത്തരത്തിലുള്ള വ്യാജ നിർമ്മിതികൾ വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായയെ എങ്ങനെയാണ് മോശമായി ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന “വൃത്തിഹീനമായ ഇന്ത്യൻ തെരുവ് ഭക്ഷണ” വീഡിയോകളിൽ പലതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. ഇന്ത്യയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത കാഴ്ചക്കാർ ഇവ യഥാർത്ഥമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയേറെയാണ്. ഇത്തരം അപവാദ പ്രചാരണങ്ങളെ തുറന്നുകാട്ടിയാണ് ക്രിസ്റ്റൻ ഫിഷർ Read More…

