ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തിയില്ല. സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ ട്വന്റി-20 പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കൗമാര താരത്തെ ഒഴിവാക്കിയത് അപ്രതീക്ഷിത തീരുമാനമായി. ആ പരമ്പരയിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 151 റൺസ് നേടി വൈഭവ് ടോപ് സ്കോററായിരുന്നു. വൈഭവിനെ ഒഴിവാക്കിയതിന് വ്യക്തമായ കാരണം ക്യാപ്റ്റൻ ശ്രേയസ് അയ്യർ വെളിപ്പെടുത്തിയില്ലെങ്കിലും സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവർക്ക് അവസരം നൽകിയതിലൂടെ പരിചയസമ്പത്തിന് മുൻഗണന Read More…

