ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജമ്മു കാശ്മീരിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ആഖിബ് നബിയെ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ പുറത്തായതോടെയാണ് നബിയെ പകരക്കാരനായി ടീമിലെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് മുട്ടിന് പരിക്കേറ്റ ബുംറയ്ക്ക് കൃത്യസമയത്ത് സുഖം പ്രാപിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിക്കപ്പെടുന്ന ജമ്മു കാശ്മീരിൽ നിന്നുള്ള ആദ്യ കളിക്കാരനായി ആഖിബ് നബി മാറി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടർന്ന് അദ്ദേഹത്തെ ടീമിലെടുത്ത തീരുമാനത്തെ ആരാധകർ Read More…

