ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലെ സാധാരണ വീട്. എന്നാൽ ആ വീടിന്റെ അടിത്തറയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത് നിസ്സാര കാര്യങ്ങളായിരുന്നില്ല. മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ട മൂന്ന് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന കോടികളുടെ കള്ളപ്പണമാണ് പൊലീസ് സംഘം അവിടെ നിന്ന് കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്ന 500 രൂപയുടെ നോട്ടുക്കെട്ടുകളാണ് നിലത്തിനടിയിൽ ഒളിപ്പിച്ചിരുന്നത്. നവാബ്ഗഞ്ച് മേഖലയിലെ ‘മഹാകാൽ’ എന്നറിയപ്പെടുന്ന രാകേഷ് യാദവിന്റെ തറവാട്ടുട്ടുവീട്ടിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ഈ പണം കണ്ടെത്തിയത്. വീട്ടിനുള്ളിൽ മോഷണമുതൽ എന്ന് Read More…

