അമ്മയുണ്ടാക്കി അടുക്കളയില്‍വച്ചിരിക്കുന്ന പലഹാരം അവരുടെ കണ്ണുവെട്ടിച്ച് കട്ടുതിന്ന ഓര്‍മ്മ ചിലര്‍ക്കെങ്കിലുമുണ്ടാകും. അതിനൊരു ത്രില്ലും സുഖവുമൊക്കെയുണ്ട്. അമ്മമാര്‍ അത് കണ്ണടച്ച് അനുവദിക്കുകയും ചെയ്യും. എന്നാല്‍ കാലം മാറിയപ്പോള്‍ അടുക്കളയില്‍ പാചകം കുറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ വരുത്തി സൗകര്യപൂര്‍വ്വം ആസ്വദിച്ചു കഴിക്കുന്നു. കട്ടുതിന്നല്‍ അല്ലെങ്കിലും ഓണ്‍ലൈനില്‍ നിന്നും മറ്റാരും കാണാതെ ചില ഭക്ഷണ വിഭവങ്ങള്‍ വാങ്ങി ഒറ്റയ്ക്ക് കഴിക്കാന്‍ നിങ്ങളും ആഗ്രഹിക്കാറില്ല?. അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്കായി സ്വിഗി സൗകര്യമൊരുക്കുന്നു ‘ ഇന്‍കോഗ്‌നിറ്റോ മോഡലില്‍’ Read More…