എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ലോകത്തും ഇപ്പോൾ പ്രധാന ചർച്ചാവിഷയം. നിലവിലെ എംഎൽഎ ക്ഷണിക്കുകയും മുൻ എംഎൽഎ എത്തി പാലം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഉദ്ഘാടന ഫലകത്തിലാകട്ടെ, ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. കടുത്ത രാഷ്ട്രീയ വൈരങ്ങൾക്കിടയിലും വേറിട്ടൊരു മാതൃക തീർക്കുകയാണ് ഈ ഹൃദ്യമായ സംഭവം. വാഴക്കാല–ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം എൽഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് Read More…

