ഇംഗ്ലണ്ടിനെതിരായ ലീഡ്സ്, ലോർഡ്സ് ടെസ്റ്റുകളിലെ തിരിച്ചടിയെ തുടർന്ന് ഏഴു താരങ്ങളെയും കോച്ചിനെയും ഒഴിവാക്കിയതിന് പിന്നാലെ നിർണായക നടപടികളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട്. പരുക്കിന്റെ പേരിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യാതിരുന്ന ഓപ്പണർ ഇമാം ഉൾ ഹഖിന്റെ പരുക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് പിസിബി പ്രത്യേക അന്വേഷണം നടത്തും. ഇമാം പരുക്ക് അഭിനയിക്കുകയാണെന്ന സംശയം ശക്തമായതോടെ താരത്തിന്റെ കാലിന് പരുക്കുണ്ടെന്ന് ടീം മാനേജ്മെന്റ് പ്രസ്താവന ഇറക്കിയിരുന്നുവെങ്കിലും വിവാദങ്ങൾ അടങ്ങിയിട്ടില്ല. 2022-ലെ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയും ഇമാം സമാനമായ രീതിയിൽ പരുക്ക് Read More…

