വീടിന്റെ നടുവിലായി തറയിൽ നിന്ന് ഉയർന്നുനിൽക്കുന്ന ഒരു ഹാൻഡ് പമ്പ്. പമ്പ് അടിച്ചാൽ വെള്ളത്തിന് പകരം ഒഴുകിയെത്തുന്നത് വ്യാജമദ്യം! ഏതൊരു മദ്യപാനിയുടെയും സ്വപ്നമെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ, സംഭവം തികച്ചും യാഥാർത്ഥ്യമാണ്. ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നാണ് കൗതുകമുണർത്തുന്ന ഈ വാർത്ത പുറത്തുവരുന്നത്. പ്രദേശത്ത് അനധികൃതമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. വീട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും മദ്യത്തിന്റെ ഒരു തുള്ളി പോലും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. എന്നാൽ, വീടിനുള്ളിലെ നിലത്ത് അസാധാരണമായി സ്ഥാപിച്ചിരുന്ന ഒരു Read More…

