ശക്തമായ കാലവർഷക്കേടുതിയെത്തുടർന്ന് ഐഐടി റൂർക്കി കാമ്പസിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായെങ്കിലും, വിദ്യാർത്ഥികൾ ഈ പ്രതിസന്ധിയെ നേരിടാൻ ഒരു വേറിട്ട വഴി കണ്ടെത്തി. കാമ്പസിലെ വെള്ളക്കെട്ടുള്ള പ്രദേശം മുറിച്ചുകടക്കാൻ ഒരു താൽക്കാലിക ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോം (ഫ്ലോട്ട്) ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് നിരവധി ആളുകളിൽ ചിരിയുണർത്തുകയും അതോടൊപ്പം വലിയ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നു. വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ നടന്നുപോകുന്നതിന് പകരം, വലിയൊരു ഫ്ലോട്ടിങ് ഷീറ്റിന് മുകളിൽ നിരവധി വിദ്യാർത്ഥികളും ജീവനക്കാരും കുടയും ചൂടി Read More…
Tag: IIT Roorkee
പ്രസാദമായി ലഹരിമരുന്ന് കലക്കിയ പാൽ നൽകി ബലാത്സംഗം, വീഡിയോ പകർത്തി ഭീഷണി, IIT ബിരുദധാരി ആൾദൈവം അറസ്റ്റിൽ
മഥുര∙ ജോലി സംബന്ധമായ വിവിധ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ ആൾദൈവം അഭിഷേക് മിശ്ര (29) ഉത്തർപ്രദേശിൽ പൊലീസിന്റെ പിടിയിലായി. രാധാകുണ്ടിലുള്ള ഇയാളുടെ ആശ്രമത്തിൽ വെച്ചാണ് മഥുര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ ഇയാൾ 2021-ൽ ഐഐടി റൂർക്കിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഉയർന്ന വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. ഓൺലൈൻ വഴി മതപ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായ ഇയാൾ, മൂന്നു വർഷം മുൻപാണ് മഥുരയിലെ ഗോവർധൻ പ്രദേശത്തുള്ള രാധാകുണ്ഡിലേക്ക് താമസം മാറ്റിയത്. Read More…


