Featured Good News

64-ാം വയസ്സിൽ എം.ടെക് ടോപ്പ് 10-ൽ! പിതാവിന്റെ അപൂർവ നേട്ടം പങ്കുവെച്ച് മകൻ, തീര്‍ന്നില്ല, ഇനി ലക്ഷ്യം IIM; ഏറ്റെടുത്ത് ഇന്റർനെറ്റ്

ജോലി തിരക്കുകൾക്കും യാത്രകൾക്കുമിടയിൽ എം.ടെക് (MTech) ബിരുദം നേടി അവിശ്വസനീയമായ നേട്ടം കൈവരിച്ച് 64-കാരൻ. മകൻ ശശാങ്ക് ശ്രീവാസ്തവയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ തന്റെ പിതാവിന്റെ പ്രചോദനാത്മകമായ ഈ കഥ പങ്കുവെച്ചത്. പകുതിയിലേറെ പ്രായക്കുറവുള്ള സഹപാഠികളോട് മത്സരിച്ച് ക്ലാസിലെ മികച്ച 10 വിദ്യാർത്ഥികളിൽ ഒരാളായാണ് അദ്ദേഹം കോഴ്‌സ് പൂർത്തിയാക്കിയത്. വിരമിക്കലിനുശേഷമുള്ള ഒഴിവുസമയങ്ങളിലല്ല, മറിച്ച് കഠിനമായ ജോലിഭാരത്തിനിടയിലാണ് അദ്ദേഹം ഈ നേട്ടം കൊയ്തതെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഉത്തർപ്രദേശിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേൽനോട്ടം വഹിക്കുന്ന റെഗുലേറ്ററി ബോഡിയിൽ ഡെപ്യൂട്ടി സി.ഇ.ഒ Read More…