ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേന വിംഗ് കമാൻഡർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സൈന്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അതീവ രഹസ്യ വിവരങ്ങൾ ഇയാൾ കൈമാറിയതായാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ വർഷം ജനുവരി 12 മുതൽ ഏപ്രിൽ 1 വരെ സംശയാസ്പദമായ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്റുമായി ഇയാൾ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഓഫീസിലേക്ക് സ്മാർട്ട്ഫോൺ കൊണ്ടുവന്നതിനെത്തുടർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. കുറ്റപത്രമനുസരിച്ച്, ജനുവരി 12-നും ഏപ്രിൽ 1-നും ഇടയിലുള്ള കാലയളവിലാണ് Read More…

