ഹൈദരാബാദ്: പൂച്ചയെ വളര്‍ത്താനുള്ള ആഗ്രഹം കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് 23 വയസുകാരിയായ ഡോക്‌ടര്‍ ജീവനൊടുക്കി. ഹൈദരാബാദിലെ അല്‍വാള്‍ സ്വദേശി ടി. പ്രിന്‍സി(ശ്രേഷ്‌ഠ)യാണു മരിച്ചത്. അമ്മയ്‌ക്കും മുത്തശിക്കുമൊപ്പമാണു പ്രിന്‍സി താമസിച്ചിരുന്നത്. കുറച്ച് ആഴ്‌ചകള്‍ക്ക് മുമ്പ് അവര്‍ വീട്ടില്‍ ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. അതിന് ശേഷം അവര്‍ക്ക് നിരന്തമായി ജലദോഷവും ചുമയും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നു കുടുംബം പൂച്ചയെ വീട്ടില്‍നിന്നു മാറ്റാന്‍ ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ പ്രിന്‍സി വീട്ടുകാരുമായി പിണങ്ങി.അമ്മയും മുത്തശിയും വീടിനു പുറത്തുപോയ സമയത്ത് അവര്‍ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. Read More…

