കൊല്ലം ഇരവിപുരത്ത് 26-കാരിയായ സായ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന വലിയ ആരോപണവുമായി കുടുംബം മുന്നോട്ടുവന്നു. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്ന് അമ്മ റിഹാനി ഷാജി വ്യക്തമാക്കി. മരണവിവരം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ അറിയിച്ചതെന്നും, സംഭവം കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് തങ്ങളുടെ മൊഴിയെടുത്തതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ 31-ാം തീയതി രാത്രിയിലാണ് സായയെ ഭർത്താവ് അഫ്‌സലിന്റെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഫ്‌സലിനെ മകൾക്ക് പേടിയായിരുന്നുവെന്നും, അവൻ കൂടെയുള്ളപ്പോൾ വിളിച്ചാൽ Read More…

