യുഎസില്‍ മൃഗവേട്ടയ്ക്കിടെ 17കാരന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാർസൺ റയാൻ എന്ന വിദ്യാര്‍ത്ഥിയാണ് തലയ്ക്ക് പിന്നില്‍ വെടിയേറ്റ് മരിച്ചത്. യുഎസിലെ ബ്രൈറ്റണിലാണ് ഞെട്ടിക്കുന്ന സംഭവം . കായിക താരവും വേട്ടയാടലില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയുമായിരുന്നു കാർസൺ റയാൻ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റയാനൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഒരാളില്‍ നിന്ന് തന്നെയാണ് അബദ്ധത്തില്‍ റയാന് വെടിയേറ്റത്. കഴിഞ്ഞ ശനിയാഴ്ച്ചാണ് അണ്ണാനെപ്പോലുളള ചെറുജീവികളെ വേട്ടയാടാന്‍ റയാനും സംഘവും ഉള്‍ക്കാട്ടിലേക്ക് പുറപ്പെട്ടത്. വേട്ടക്കിടെ റയാന്റെ സംഘത്തിലെ ഒരംഗം മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. Read More…

