സെൻട്രൽ ചൈനയിൽ 21 വർഷമായി ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം കഴിച്ചിരുന്ന 71-കാരനായ റൂ എന്ന വയോധികൻ, തനിക്ക് പെൻഷൻ അക്കൗണ്ടുണ്ടെന്ന വിവരവും അതിൽ 4,20,000 യുവാൻ (ഏകദേശം 61 ലക്ഷം രൂപ) നിക്ഷേപമുണ്ടെന്ന കാര്യവും അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞു. ഹുനാൻ പ്രവിശ്യയിലെ ചാങ്ദെ സ്വദേശിയായ ഇയാൾക്ക് സെപ്റ്റംബർ അവസാനത്തോടെയാണ് പെൻഷൻ അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്ക് കാർഡ് ലഭിക്കുന്നത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 4,24,204 യുവാൻ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. പതിറ്റാണ്ടുകളായി തനിക്ക് പെൻഷന് അർഹതയുണ്ടെന്ന കാര്യം അറിയാതിരുന്ന റൂവിന് ഈ Read More…

