Oddly News

യുവാവിന്റെ കൈ കടിച്ചുകീറി, ഗുജറാത്തിൽ സിംഹം ആക്രമിക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ ഞായറാഴ്ച രാവിലെ കന്നുകാലി മേയ്ക്കുന്നയാൾക്ക് നേരെ സിംഹത്തിന്റെ ആക്രമണമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രാമീണർ സിംഹത്തെ തുരത്താൻ പരമാവധി ശ്രമിക്കുമ്പോഴും മൃഗം മനുഷ്യനെ നിലത്തു കിടത്തി അമർത്തിപ്പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പാലിതാന താലൂക്കിലെ ഗരാജിയ ഗ്രാമത്തിൽ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കലുഭായ് ബോഗാഭായ് പാർമർ എന്ന് തിരിച്ചറിഞ്ഞ ഇയാൾ തന്റെ വീടിനടുത്ത് പശുക്കൾക്ക് തീറ്റ നൽകാൻ പോയപ്പോഴാണ് സിംഹം പെട്ടെന്ന് ചാടിവീണത്. പരിക്കേറ്റയാളെ സിംഹം നിലത്തു കിടത്തിയിരിക്കുന്നതും, Read More…