Featured Good News

കാട്ടാനകൾക്കായി ട്രാഫിക് തടഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ- നോഹര ദൃശ്യം പങ്കുവെച്ച് കേന്ദ്രമന്ത്രി!

പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ വഴിനൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചുപറ്റി. ആനകൾ ഓരോന്നായി റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആനക്കൂട്ടം പൂർണ്ണമായും കടന്നുപോകുന്നത് വരെ വാഹനങ്ങൾ മുന്നോട്ട് നീങ്ങാത്ത രീതിയിൽ കുർസിയോങ് വനംവകുപ്പ് ജീവനക്കാരാണ് ഗതാഗതം നിയന്ത്രിച്ചത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന് ഉദാഹരണമായാണ് കേന്ദ്ര വരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഈ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലൂടെ കടന്നുപോകുന്ന റോഡുകളിൽ Read More…