60 വയസുകാരൻ മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വിവാഹം കഴിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് പുറത്തുവരുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് അബ്ദുൾ ബാക്കിയെ ചമാനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കുഞ്ഞിനെ വിവാഹം ചെയ്ത സലാ ഉദ്ദീൻ എന്നയാൾ ഒളിവിലാണ്. പഷ്തൂൺ സമുദായങ്ങൾക്കിടയിലുള്ള ‘വാൽവാർ’ ആചാരപ്രകാരം 80 ലക്ഷം രൂപ വാങ്ങി പിതാവ് കുഞ്ഞിനെ 60-കാരന് വിൽക്കുകയായിരുന്നു. വരന്റെ കുടുംബം വധുവിന്റെ വീട്ടുക്കാർക്ക് മുൻകൂട്ടി പണം നൽകുന്ന പരമ്പരാഗത രീതിയാണ് Read More…

