Crime

ജെയ്നമ്മ, ബിന്ദു പത്മനാഭൻ തിരോധാനം: പ്രതിയുടെ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ

രണ്ടു സ്‌ത്രീകളെ ദൂരൂഹ സാഹചര്യത്തില്‍ കാണാതായ കേസില്‍ പ്രതി സ്‌ഥാനത്തുള്ള വസ്‌തു ഇടനിലക്കാരന്റെ വീട്ടുവളപ്പില്‍നിന്നു കത്തിക്കരിഞ്ഞ നിലയില്‍ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം ചങ്ങത്തറ വീട്ടില്‍ സെബാസ്‌റ്റ്യ(65)ന്റെ വീട്ടുവളപ്പില്‍നിന്നാണ്‌ കോട്ടയം ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തില്‍ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍(47), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ കാണാതായ സംഭവങ്ങളില്‍ സെബാസ്‌റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ സംശയനിഴലിലാണ്‌. കാണാതായ സ്‌ത്രീകളില്‍ ആരുടേതെങ്കിലുമാണോ മൃതദേഹാവശിഷ്‌ടങ്ങളെന്നു സംശയിക്കുന്നു. സ്‌ഥിരീകരിക്കാനായി കൂടുതല്‍ ശാസ്‌ത്രീയ പരിശോധനകള്‍ നടത്തുമെന്നു ക്രൈംബ്രാഞ്ച്‌ അറിയിച്ചു. Read More…