Health

ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുതിയിലാക്കാം

പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. സ്ത്രീകളിലാണു ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരില്‍ പ്രായമാകുമ്പോഴുമാണു സാധാരണ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടു വരുന്നത്. ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഹോര്‍മോണ്‍ ഇംബാലന്‍സ്. ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണുകളെ നിയന്ത്രിക്കാനാകും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ശരീരഭാരം കൂടുക തുടങ്ങി മൂഡ്‌സ്വിങ്‌സ് വരെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.