ബെംഗളൂരു: വിജനമായ പറമ്പ് വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളികൾ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് തെളിയിച്ചു. ബെംഗളൂരു നഗരസഭയുടെ ശുചീകരണ ദൗത്യത്തിനിടെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമ്പംഗിഹള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ, 28-കാരിയായ യുവതിയെ ഭർത്താവ് തന്നെ കൊലപ്പെടുത്തി പറമ്പിൽ തള്ളിയതാണെന്ന് വ്യക്തമായി. അനസൂയ ബെഹറ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവും ബിഹാർ സ്വദേശിയുമായ സാഗർ ചന്ദ്ര റാവത്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയവിവാഹിതരായ ഇരുവരും ഏതാനും മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരുവിലേക്ക് താമസത്തിനെത്തിയത്. Read More…
Tag: Homicide
ഭർത്താവിന് ഉറക്കഗുളിക നൽകി ക്രൂരമർദ്ദനം, വീട്ടിൽ അറയുണ്ടാക്കി മൂടാനുള്ള ശ്രമം പാളി; ഭാര്യ അറസ്റ്റിൽ, കലണ്ടറിലെ ദുരൂഹ കുറിപ്പുകളും മന്ത്രവാദവും
മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഭർത്താവിനെ കൊല്ലാൻ ആസൂത്രിതമായി ശ്രമിച്ച 38-കാരിയായ ശർമിളയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് പ്രവീൺ ജഗ്താപിന് മയക്കുമരുന്ന് നൽകിയ ശേഷം ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി വീടിനുള്ളിൽ നിർമിച്ച പ്രത്യേക അറയിലിട്ട് മൂടാനായിരുന്നു ഭാര്യയുടെ പദ്ധതി. എന്നാൽ, അവിശ്വസനീയമായ വിധത്തിൽ പ്രവീൺ മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂലൈ 30-നാണ് ശർമിള കൊലപാതകത്തിനായുള്ള ഗൂഢാലോചന തുടങ്ങിയത്. ആദ്യപടിയായി ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതിനെ തുടർന്ന് പ്രവീൺ രണ്ടുദിവസത്തോളം അബോധാവസ്ഥയിലായി. ഈ സമയത്ത് ശർമിള ഇയാളെ Read More…


