ഇരുമ്പു ചീനച്ചട്ടിയിൽ പാചകം ചെയ്യുന്ന വിഭവങ്ങൾക്ക് രുചിയേറുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പുതിയതായി ഇരുമ്പു ചീനച്ചട്ടി വാങ്ങിയാൽ ഉടനെ തന്നെ അടുക്കളയില്‍ ഉപയോഗിക്കാൻ പറ്റില്ല. ഇതിന് ഇരുമ്പ് പാത്രം മയക്കി എടുക്കുക എന്നാണ് പറയുന്നത്. എന്നാലേ വിഭവങ്ങൾ നന്നായി പാചകം ചെയ്യാന്‍ പറ്റുകയുള്ളൂ. ഇരുമ്പ് പാത്രം എങ്ങനെ എളുപ്പത്തിൽ മയക്കി എടുക്കമെന്ന് നോക്കാം. ആദ്യം ഇരുമ്പ് പാത്രം ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകണം. തുടർന്ന് പാത്രത്തിൽ കുറച്ച് ബേക്കിങ് സോഡ ചേർത്ത് പകുതി നാരങ്ങയുടെ നീരും ചേർത്തു Read More…
Tag: Home Remedies
കിച്ചന്‍ സിങ്ക് ബ്ലോക്കായോ? ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ
വീടിന്റെ അടുക്കളയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കിച്ചന്‍ സിങ്ക്. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും പാചകത്തിനു മുമ്പ് പച്ചക്കറികളും മത്സ്യമാംസാദികള്‍ കഴുകാനുമെല്ലാം കിച്ചന്‍ സിങ്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാതെ കാക്കാന്‍ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സിങ്ക് ബ്ലോക്കാവുന്നത് സ്ഥിരം സംഭവമാണെങ്കില്‍ എല്ലായ്പ്പോഴും പ്ലംബറെ വിളിക്കേണ്ടതില്ല. ഈ ട്രിക്കുകള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ. തിളച്ച വെള്ളം – ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇത് ശ്രദ്ധാപൂര്‍വ്വം അല്‍പ്പാല്‍പ്പമായി, സിങ്കിലേക്ക് ഒഴിക്കുക. സിങ്കിലെ തടസത്തിന് കാരണമായേക്കാവുന്ന എണ്ണ, Read More…
കാന്‍സര്‍ തടയും, ഭാരം കുറയ്ക്കാനും ടെന്‍ഷന്‍ അകറ്റാനും ഉഗ്രൻ: ഒരു ‘ചൊറിയന്‍ കിഴങ്ങനല്ല’ ചേന
നമ്മുടെ ചേന വെറും ‘ചൊറിയന’ല്ല, ചേനയിലെ അലന്റോയിൻ സംയുക്തത്തിന് കാൻസറിനെവരെ തടയാൻ സഹായിക്കുമെന്ന് എൻഐഎച്ച് ഗവേഷണം സൂചിപ്പിക്കുന്നു. ചേനയിൽ കാണപ്പെടുന്ന എൽ-അർജിനൈൻ സംയുക്തം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കാൻസർ പ്രതിരോധത്തിൽ ഒരു പങ്കു വഹിക്കുകയും ചെയ്യും. എന്നാല്‍ ഇത് ഒരു കാൻസർ പ്രതിവിധിയല്ല, കാൻസർ ചികിത്സയ്ക്കായി മെഡിക്കൽ പ്രൊഫഷണലുകളെ തന്നെ സമീപിക്കണമെന്നും ശ്രദ്ധിക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ചേനയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6, ബി 1 റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, Read More…
നിങ്ങൾക്കു നടുവേദനയുണ്ടോ? ഇത് ഒരു രോഗലക്ഷണമാകാം, ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്‌നമാണു ഡിസ്‌ക് സിന്‍ഡ്രോം അഥവാ ഡിസ്‌ക് പ്രലാപ്‌സ്. പ്രായമായവരിലാണ് ഇത്തരം നടുവേദന കൂടുതലായും അനുഭവപ്പെടുന്നത്. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്‍ കൊണ്ടു നിര്‍മിതമാണു നട്ടെല്ല് . ആദ്യമൊക്കെ ആരും നടുവേദന അത്ര കാര്യമാക്കാറില്ല. വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളനീക്കും. ഒടുവില്‍ വേദന അസഹനീയമാകുമ്പോള്‍ ഡോക്‌ടറെ കാണും. നടുവേദനയുടെ കാരണം കണ്ടെത്തി ഡോക്‌ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം. വേദന സംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ ഇനി വിശ്രമത്തിന്റെ Read More…
വെണ്ടയ്ക്ക അത്ര ചെറിയ ആളല്ല; വെണ്ടയ്ക്കയിട്ട് വെളളം കുടിക്കാം, ഗുണങ്ങളേറെ
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലവിധമാണ്. ഇക്കാര്യത്തില്‍ പ്രായവ്യത്യാസമില്ല. മിക്ക പ്രശ്‌നങ്ങളും ജീവിതരീതികള്‍ മാറ്റിയാല്‍ തന്നെ പരിഹരിക്കാം. മലയാളിയുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാകാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. സാമ്പാറായോ മെഴുക്കുപുരട്ടിയായോ ഒക്കെ ഉപയോഗിക്കുന്ന വെണ്ടയ്ക്ക അതിനേക്കാളൊക്കെ വലിയ പുള്ളിയാണ്! വെണ്ടയ്ക്ക അത്ര ചെറിയ കക്ഷിയൊന്നും അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിന്‍റുകളുമൊക്കെ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്നതുതന്നെയാണ് കാരണം. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക Read More…
കഴുത്തിലെ കറുപ്പകറ്റാം, വീട്ടില്‍ ചെയ്യാം ചില പൊടിക്കൈകള്‍
കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലികള്‍, കഠിനമായ വെയില്‍, ചര്‍മരോഗങ്ങള്‍ എന്നിവയെല്ലാം കഴുത്തിലെ കറുപ്പിന് കാരണമാകാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഴുത്തിലെ കറുപ്പും ചുളിവുകളും മാറ്റി തിളക്കം വര്‍ദ്ധിപ്പിക്കാം. ചര്‍മ്മ പരിചരണം ഫേസ് പാക്ക് പോലെ കഴുത്തിലെ സ്‌കിന്നിനും പാക്കുകള്‍ ഇടുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഫ്രൂട്ട് പാക്കുകള്‍. കഴുത്തില്‍ പാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രൂട്ട് പാക്കുകള്‍ ഒഴികെയുള്ളവയാണെങ്കില്‍ അത് ഉണങ്ങാന്‍ അനുവദിക്കരുത്. കൂടുതല്‍ സമയമിരുന്നാല്‍ പൊള്ളാനിടയുണ്ട്.കഴുത്തിലെ ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സ്‌ക്രബും ഉപയോഗിക്കാം. ആല്‍മണ്ടും Read More…
കുളിക്കാന്‍ മാത്രമല്ല, ബാത്ത് സോപ്പുകൊണ്ട് വേറെയുമുണ്ട് ഉപയോഗങ്ങള്‍
സോപ്പ് ബാര്‍ എന്തിനാണ് ഉപയോഗിക്കുന്നത്… കുളിക്കാന്‍, അല്ലെങ്കില്‍ തുണി കഴുകാന്‍. എന്നാല്‍ ബാത്ത് സോപ്പ് ബാറുകൊണ്ട് വേറെയുമുണ്ട് ഉപകാരങ്ങള്‍.
അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ് ഉണ്ടാക്കാം ! ഈ വിദ്യ അറിഞ്ഞുവച്ചോളൂ
സ്കൂൾ തുറന്നു കഴിഞ്ഞു. കുട്ടികള്‍കളെ ഒരുക്കി ഭക്ഷണവുകൊടുത്ത് ടിഫിനുമായി സ്കൂളിലേയ്ക്ക് അയയ്ക്കുക എന്ന വലിയ തിരക്കിലേയ്ക്കാണ് മിക്ക അമ്മമാരും കടന്നിരിക്കുന്നത്. എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് ഇഡ്ഡലി. എന്നാല്‍ പല തിരക്കുകള്‍ക്കിടയില്‍ അരിയും ഉഴുന്നും വെള്ളലിടാന്‍ അവര്‍ മറന്നുപോകാറുണ്ട്. ടെൻഷൻ വേണ്ട, ഇതാ അതിനൊരു പരിഹാരം. ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെതന്നെ എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ? ചേരുവകൾ ഉഴുന്നുപൊടി – 1 കപ്പ്ഗോതമ്പുപൊടി – 2 കപ്പ്അരിപ്പൊടി – 1 കപ്പ്ചോറ് – ഒരു പിടി ഉപ്പും വെള്ളവും Read More…
വിയര്‍പ്പ്‌നാറ്റം പ്രശ്നമാണോ? ഈ ആയുര്‍വേദ പ്രയോഗങ്ങള്‍ നിങ്ങളെ സഹായിച്ചേക്കാം
പലരേയും വളരെയധികം ബുദ്ധിമുട്ടിയ്ക്കുന്ന ഒരു കാര്യമാണ് വിയര്‍പ്പുനാറ്റം. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിത വിയര്‍പ്പ് കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ഓഫിസിലോ യാത്രയിലോ എന്തിനു വീട്ടിലോ വെറുതെയിരിക്കുമ്പോള്‍ പോലും നന്നായി വിയര്‍ക്കുന്നവരുണ്ട്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. വിയര്‍പ്പു നാറ്റം അകറ്റാന്‍ ചില ആയുര്‍വേദ പ്രയോഗങ്ങള്‍ ചെയ്യാവുന്നതാണ്….. ത്രിഫലാ ചൂര്‍ണം ചൂടുവെള്ളത്തില്‍ നിത്യേന കഴിക്കാം. Read More…









