ഛത്തീസ്ഗഢിലെ അംബികാപ്പൂരിലുള്ള ഹോളി ക്രോസ് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി തറയിൽ കിടന്ന ഭാരതീയ ദേശീയ പതാകയ്ക്ക് മുകളിലൂടെ ചൂലെടുത്ത് പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി . രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഈ സംഭവം നടന്നത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കളാണ് ഈ ദൃശ്യങ്ങൾ പകർത്തി പ്രതിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. തുടക്കത്തിൽ, തറയിൽ കിടക്കുന്ന ത്രിവർണ്ണ പതാകയെക്കുറിച്ച് രോഗികളുടെ ബന്ധുക്കൾ ശുചീകരണ ജീവനക്കാരോട് പറയുകയും അത് ബഹുമാനത്തോടെ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. Read More…

