ഹരിയാനയിൽ ഹോളി ആഘോഷങ്ങൾക്കിടെ പശുവിനെ നിർബന്ധിതമായി മദ്യം കുടിപ്പിക്കുകയും മദ്യപിച്ചെത്തിയവർ സഞ്ചരിച്ച വണ്ടി വലിപ്പിക്കുകയും ചെയ്തതായി പരാതി. രാജ്യത്തുടനീളം ഹോളിയുടെ ആവേശവും സന്തോഷവും നിറഞ്ഞുനിൽക്കുമ്പോഴും, ഓരോ വർഷവും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാകുകയാണ്. അത്തരമൊരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ഹരിയാനയിൽ നിന്നും പുറത്തുവരുന്നത്. മദ്യപിച്ച് ലക്കുകെട്ട ഒരു സംഘം ആളുകൾ പശുവിനെക്കൊണ്ട് തങ്ങൾ സഞ്ചരിച്ച വണ്ടി വലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വണ്ടിയിൽ ഇരിക്കുന്നവർക്കിടയിൽ വെച്ച് രണ്ടുപേർ ചേർന്ന് പശുവിന്റെ വായ ബലമായി തുറന്ന് മദ്യം Read More…

