ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന 10 കിലോമീറ്റർ റോഡ് റേസിൽ സ്ത്രീകൾ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാതെ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറുന്നു. നിർബന്ധിത ഹിജാബ് നിയമങ്ങളോടുള്ള ഇറാന്റെ പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ വരുന്ന മാറ്റമാണ് ഇത് വ്യക്തമാക്കുന്നത്. തെഹ്റാനിലെ വേലായത്ത് പാർക്കിൽ വെച്ച് വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായാണ് റേസ് സംഘടിപ്പിച്ചത്. പൊതുയിടങ്ങളിൽ ഹിജാബ് ധരിക്കണമെന്നത് ഇറാനിൽ നിയമപരമായി നിർബന്ധമാണെന്നിരിക്കെ, നിരവധി സ്ത്രീകൾ തലമുടി മറയ്ക്കാതെ ഓടുന്ന ദൃശ്യങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് Read More…

