Lifestyle

വർഷം ഒരു കോടി രൂപ വരെ ശമ്പളം! ഇന്ത്യയിൽ തരംഗമാകുന്ന പുതിയ എഞ്ചിനീയറിംഗ് കരിയർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വ്യവസായമേഖലയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പരമ്പരാഗത കോഡിംഗിന് അപ്പുറമുള്ള പുതിയ സാങ്കേതിക തൊഴിൽ അവസരങ്ങൾ രൂപപ്പെട്ടുവരുന്നുണ്ടെന്ന് റിപ്പോർട്ട്. ബിസിനസുകളിൽ എഐയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ, ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാനും, ബിസിനസ്സ് ആവശ്യങ്ങൾ മനസ്സിലാക്കാനും, എഐ സാങ്കേതികവിദ്യകൾ നടപ്പിലാക്കാനും കഴിയുന്ന എൻജിനീയർമാരെ കമ്പനികൾക്ക് ആവശ്യമുണ്ട്. ഈ ആവശ്യത്തിലേക്കാണ് ‘ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനീയർമാർ’ (എഫ്.ഡി.ഇ) കടന്നുവരുന്നത്. എഐ സാങ്കേതികവിദ്യയെയും യഥാർത്ഥ ബിസിനസ്സ് ആവശ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തൊഴിൽ മേഖലയായി ഇത് ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. സാങ്കേതിക Read More…