ഒരു വലിയ അപകടത്തെത്തുടർന്ന് ഏഴ് വർഷത്തോളമായി അബോധാവസ്ഥയിലായിരുന്ന ഭർത്താവിനെ കഠിനശ്രമത്തിലൂടെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന ഒരു ഭാര്യയുടെ കഥ ചൈനയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്. ബോധം തിരിച്ചുകിട്ടിയ ഉടനെ ഭർത്താവ് ഭാര്യയോട് പറഞ്ഞത് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നാണ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 45-കാരിയായ സോങ് മെയ് ആണ്, 2019 മുതൽ അബോധാവസ്ഥയിലായിരുന്ന ഭർത്താവ് ഷാവോ ജിൻക്വിയാനെ വർഷങ്ങളോളം പരിചരിച്ച് ജീവിതത്തിലേക്ക് മടുക്കിക്കൊണ്ടുവന്നത്. ഒരു മൂന്ന് വയസ്സുകാരന്റെ ജീവൻ രക്ഷിക്കുന്നതിനിടയിലാണ് ഷാവോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഒരു Read More…

