Health

എല്ലാ വർഷവും ഫുൾ ബോഡി ചെക്കപ്പ് ആവശ്യമുണ്ടോ? നിർബന്ധമായും ഉൾപ്പെടുത്തേണ്ട പരിശോധനകൾ ഏതൊക്കെ?

പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് വാർഷിക ആരോഗ്യ പരിശോധനകളെ (Annual health check-ups) പലരും കാണുന്നത്. എന്നാൽ, ഒരാളുടെ പ്രായം, മുൻകാല രോഗവിവരങ്ങൾ, ജീവിതശൈലി, മറ്റ് ആരോഗ്യ അപകടസാധ്യതകൾ എന്നിവയെ ആശ്രയിച്ച് ഓരോ വ്യക്തിക്കും ഇത്തരം പരിശോധനകളുടെ ആവശ്യകത വ്യത്യാസപ്പെട്ടിരിക്കുമെന്ന് ബെംഗളൂരു അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. രവി കേസരി എച്ച്.ടി ലൈഫ്സ്റ്റൈലിനോട് പറഞ്ഞു. രോഗസാധ്യതകൾ നേരത്തെ തിരിച്ചറിയുന്നതിൽ പ്രതിരോധ പരിശോധനകൾക്ക് വലിയ പങ്കുണ്ടെങ്കിലും, എല്ലാവരും എല്ലാ വർഷവും സമഗ്രമായ പരിശോധനകൾക്ക് വിധേയരാകേണ്ടതില്ലെന്നും Read More…