മധ്യപ്രദേശിലെ അലിരാജ്പൂരിലുള്ള ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും അവിടുത്തെ ജീവനക്കാരും വലിയൊരു വിവാദത്തിലും അന്വേഷണത്തിലും അകപ്പെട്ടിരിക്കുകയാണ്. ആശുപത്രിയ്ക്കുള്ളിലെ രോഗികളുടെ കിടക്കയിൽ ഒരു തെരുവുനായ യാതൊരു കൂസലുമില്ലാതെ ചുരുണ്ടുകൂടി കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതാണ് ഇതിന് കാരണം. വീഡിയോ പെട്ടെന്ന് തന്നെ വൈറലായതോടെ, ആശുപത്രിയിലെ അനാസ്ഥയെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ അധികൃതർ നിർദ്ദേശിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച (നവംബർ 17) പിടിഐയോട് പറഞ്ഞു. അധികൃതർ നൽകുന്ന വിവരമനുസരിച്ച്, ചന്ദ്രശേഖർ ആസാദ് നഗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജനറൽ വാർഡിൽ നിന്നുള്ളതാണ് ഈ Read More…

