കേരളീയരുടെ ആരോഗ്യ പരിപാലനത്തില്‍ പണ്ടു മുതലേ ചെമ്പരിത്തിക്ക് പ്രഥമ സ്ഥാനമുണ്ട്. കേശപരിപാലനത്തിനാണ് ചെമ്പരത്തി കൂടുതലായി ഉപയോഗിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുദ്ധകാലത്തുണ്ടായ പട്ടിണിയെ തുടര്‍ന്ന് അവിടെ ധാരാളമായി കണ്ടുവന്ന ചെമ്പരത്തിപ്പൂവിനെ പഠനവിഷയമാക്കിയതിന്റെ ഫലമായി ഭക്ഷ്യയോഗ്യവും അതിലുപരി ഔഷധസസ്യവുമാണെന്നു തെളിഞ്ഞു. പല നിറത്തിലും ആകൃതിയിലും വലുപ്പത്തിലുമുള്ള ചെമ്പരത്തിപ്പൂക്കളുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരുന്നത് ഹിബിസ്‌കസ്-റോസ-സൈനെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെട്ട ചെമ്പരിത്തിയാണ്. ഓരോ നിറത്തിനും അതിന്റെതായ ഗുണങ്ങളുമുണ്ടാകും. ഏറ്റവും കൂടുതലായി ഉപയോഗിച്ചു വരുന്നത് അഞ്ച് ഇതളുകളുള്ള ചുവന്ന ചെമ്പരത്തിപ്പൂവാണ്. പ്രോട്ടീന്‍, കൊഴുപ്പ്, Read More…
Tag: health tips
ഉറക്കകുറവുണ്ടോ? കാത്തിരിക്കുന്നതു കടുത്ത ആരോഗ്യ – ലൈംഗിക പ്രശ്‌നങ്ങള്‍
നല്ല ഉറക്കം കിട്ടാത്തവര്‍ പലരുമുണ്ട്. ആരോഗ്യമുള്ള ഒരു മനുഷ്യന്‍ ദിവസവും 7-8 മണിക്കൂര്‍ നേരം ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂറാണ്. നല്ലൊരു ശതമാനം ആളുകളെയും ഇന്ന് അലട്ടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ് അല്ലെങ്കില്‍ സ്ലീപ് ഡിസോഡര്‍. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. ഭാരം കൂടും – വണ്ണം കൂടുന്നതും ഉറക്കക്കുറവും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കേണ്ട കാര്യമില്ല. രണ്ടും തമ്മില്‍ അഭേദ്യബന്ധമാണ്. ഇത് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞു കൂടാനും ഹോര്‍മോണ്‍ Read More…
അമിത വണ്ണം കുറയ്ക്കും, സമ്പൂര്‍ണ ആരോഗ്യം, നാടന്‍ പയര്‍ നിസ്സാരക്കാരനല്ല
പച്ചപ്പയര്‍, അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന പച്ച തണ്ടോടുകൂടി വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറിക്കൂട്ടായി ഉപയോഗിക്കുന്നു. ലളിതവും വ്യത്യസ്‌തവുമായ കറിക്കൂട്ടുകള്‍ പച്ചപ്പയര്‍ കൊണ്ട് തയാറാക്കാമെന്നതിനെക്കുറിച്ച് മലയാളിയോട് പ്രത്യേകിച്ച് പറയേണ്ടതില്ല. ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും മെഴുക്ക്‌പുരട്ടി, പയറുപ്പേരി, പയര്‍ തോരന്‍ തുടങ്ങിയ പേരില്‍ നിത്യേന പയര്‍ നമ്മുടെ തീന്‍ മേശപ്പുറത്തെത്തുന്നു. താരതമ്യേന വിലക്കുറവും ലഭ്യതയും പച്ചപ്പയര്‍ പണക്കാരന്റെയും സാധാരണക്കാരന്റെയും അടുക്കളയിലെ പ്രിയങ്കരനായി മാറുന്നു. അമിത വണ്ണം കുറയ്‌ക്കാന്‍ പച്ചപ്പയര്‍ ഒരോ ഇഞ്ച് നീളത്തില്‍ Read More…
ഗ്യാസ്‌ട്രബിള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഭക്ഷണക്രമം ഇങ്ങനെയാക്കി നോക്കൂ
ഏതുപ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും. നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന് ഭക്ഷണം കഴിക്കുക എന്നത് ഏറെ പ്രധാനമാണ്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്. Read More…
തോടിന് തവിട്ടു നിറമുള്ള മുട്ടയോ വെള്ള നിറമുള്ള മുട്ടയോ കൂടുതല്‍ നല്ലത്…?
മുട്ട ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തോടിന് തവിട്ട് കളറുള്ള മുട്ടയാണോ വെള്ള കളറുള്ള മുട്ടയാണോ കൂടുതല്‍ നല്ലതെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും. ഏതിലാണ് പോഷകാംശം കൂടുതലെന്ന് ചോദിച്ചാലോ ആകെ കണ്‍ഫ്യൂഷനായല്ലേ…? എന്നാല്‍ ഇനി സംശയിക്കേണ്ട രണ്ട് മുട്ടകളും ധൈര്യമായി കഴിച്ചോളു. കാരണം പുതിയ പഠനമനുസരിച്ച് വെള്ള , തവിട്ട് നിറങ്ങളുള്ള മുട്ടകള്‍ തമ്മില്‍ പോഷകാംശത്തിലും ഗുണത്തിലും യാതൊരു വ്യത്യാസവുമില്ലെന്നാണ് കണ്ടെത്തല്‍. മുട്ടത്തോടിന്റെ നിറം കോഴിയുടെ ഇനത്തെ ആശ്രയിച്ചിരിക്കും. നിറം സാധാരണയായി മുട്ടയിലെ പോഷകങ്ങളെ ബാധിക്കില്ലെങ്കിലും, Read More…
ഈ ശീലങ്ങള്‍ ഉണ്ടോ? അത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ആരോഗ്യത്തെയും ബാധിക്കും
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് തലച്ചോറിന്റെ ആരോഗ്യവും. നമ്മളുടെ തെറ്റായ ശീലങ്ങള്‍ തലച്ചോറിനെ കുഴപ്പത്തിലാക്കാറുണ്ട്. നല്ല ചിന്തയുണ്ടാക്കാന്‍ പോസിറ്റീവായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും, കാര്യക്ഷമമായി ഇരിയ്ക്കുകയും വേണം. ഇതോടൊപ്പം നല്ല ആഹാരവും വ്യായാമവും തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം. നിരന്തരമായ ശ്രദ്ധയും പരിചരണവും തലച്ചോറിന്റെ കാര്യത്തില്‍ ആവശ്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം…. നിരന്തരമായ സമ്മര്‍ദം – നിരന്തരമായ സമ്മര്‍ദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ Read More…
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ; പച്ച പപ്പായയുടെ ഗുണങ്ങള്‍ കൂടുതല്‍ അറിയാം
നമ്മുടെ പറമ്പുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പച്ച പപ്പായയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പച്ച പപ്പായ. പച്ച പപ്പായ സ്ഥിരമായി കഴിച്ചാല്‍ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടല്‍വൃണം എന്നിവയെ കുറയ്ക്കും. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….
അള്‍സര്‍ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ ? കഴിക്കാന്‍ പാടില്ലാത്തവയും കഴിക്കാവുന്നതും
കൃത്യസമയത്ത് ആഹാരം കഴിച്ചില്ലെങ്കില്‍ വയറ്റില്‍ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അമിതമായി പുകവലിക്കുന്നവരില്‍ വയറ്റില്‍ അള്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. അതുപോലെ നിങ്ങള്‍ക്ക് അള്‍സര്‍ ഉണ്ടെങ്കില്‍ അത് കുറയാനും ബുദ്ധിമുട്ടായിരിക്കും. പുകവലി പോലെ തന്നെ അമിതമായി മദ്യപിക്കുന്നവരില്‍ അള്‍സര്‍ സാധ്യത വളരെ കൂടുതലാണ്. സ്ട്രെസ്സ് അമിതമായിട്ടുള്ളവരില്‍ അള്‍സര്‍ സാധ്യത കൂടുന്നു. അമിതമായി എരിവുള്ള ആഹാരങ്ങള്‍ കഴിക്കുന്നത്, അസിഡിറ്റി വര്‍ദ്ധിപ്പിക്കാനും ഇത് അള്‍സര്‍ വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു. ചില അസുഖങ്ങള്‍ ഉള്ളവരിലും ചില മരുന്നുകള്‍ കഴിക്കുന്നവരിലും അള്‍സര്‍ സാധ്യത കൂടുതലാണ്. Read More…
ശരീരഭാരം കുറയ്ക്കാന്‍ കഴിയ്ക്കാം മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍
ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹെല്‍ത്തിയായ ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളില്‍ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളുടെ Read More…