ലോകത്തിലാദ്യമായി ഒരു രോഗിക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രതിരോധ കോശ തെറാപ്പി (Immune Cell Therapy) നൽകിയതോടെ കാൻസർ ചികിത്സാരംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ‘ZI-MA4-1’ എന്ന് പേരിട്ടിരിക്കുന്ന ഈ ചികിത്സ നിലവിൽ പ്രാരംഭഘട്ട ക്ലിനിക്കൽ ട്രയലിലാണ്. പ്രത്യേകമായി രൂപപ്പെടുത്തിയ പ്രതിരോധ കോശങ്ങൾ ഉപയോഗിച്ച് ചികിത്സിക്കാൻ പ്രയാസമുള്ള പലതരം കാൻസറുകളെ ചെറുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2020 മുതൽ അണ്ഡാശയ കാൻസറിനോട് (Ovarian Cancer) പോരാടുന്ന 58 കാരിയായ ട്രേസി ടോംലിൻസണാണ് ഈ ചികിത്സ സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി. Read More…

