Health

ഈ ലക്ഷണങ്ങളുണ്ടോ? നിങ്ങളുടെ ഹൃദയത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാം

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന, മാംസപേശികളാല്‍ പ്രവര്‍ത്തിക്കുന്ന ഒരു അവയവം ആണ് ഹൃദയം. രക്തപ്രവാഹം തന്നെയാണ് ഹൃദയത്തിന്റെ ആത്യന്തിക ധര്‍മം. ഹാര്‍ട്ട് ഫെയിലിയല്‍ എന്നതാണ് പലപ്പോഴും ഹൃദയത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം. പല രോഗങ്ങള്‍ കാരണവും ഹാര്‍ട്ട ഫെയിലിയറുണ്ടാകാം. ഇതിനാല്‍ രോഗമറിഞ്ഞുള്ള ചികിത്സ പ്രധാനമാണ്. ഹാര്‍ട്ട് ഫെയിലിയറിന് പ്രധാന കാരണം കൊറോണറി ആര്‍ട്ടറി ഡിസീസ് തന്നെയാണ്. ഇതാണ് സാധാരണയായുള്ള പ്രശ്നം. ഹൃദയഭിത്തികള്‍ക്കുണ്ടാകുന്ന തകാറാണ് ഇതിന് കാരണമായി വരുന്നത്. ഹാര്‍ട്ട് ഫെയിലിയറുണ്ടെങ്കില്‍ ഇത് പല ലക്ഷണങ്ങളായി നമ്മുടെ Read More…

Lifestyle

തലേദിവസത്തെ ഹാംഗ്ഓവര്‍ പിറ്റേ ദിവസവും വിട്ടു മാറുന്നില്ലേ ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

രാത്രി പാര്‍ട്ടികളും മദ്യപാനവുമൊക്കെ ഇപ്പോള്‍ പലരുടെയും ജീവിതശീലങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ ഉറങ്ങാതെയുള്ള ആഘോഷവും മദ്യപാനവും കടുത്ത തലവേദന നിങ്ങള്‍ക്ക് ഉണ്ടാക്കാറുണ്ട്. ഇത് പിറ്റേ ദിവസവും പലപ്പോഴും മാറാറില്ല. തലേ ദിവസത്തെ തലവേദന വിട്ടുമാറുന്നില്ലെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഓര്‍ക്കുക മദ്യപാനം അത് ചെറിയ അളവിലാണെങ്കിലും ആരോഗ്യത്തിന് ഹാനികരംതന്നെയാണ്.

Health

ചായയും കാപ്പിയും കുടിക്കുന്നവരാണോ? ഒരിക്കലും ഈ മരുന്നുകള്‍ക്കൊപ്പം കഴിക്കല്ലേ

രാവിലെ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് അധികം. കഫീന്‍ അടങ്ങിയതിനാല്‍ ഇത് ഒരു വിരേചനൗഷധമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കാപ്പിയിലെ കഫിന്‍ മരുന്നുകളുടെ ആഗിരണം, വിതരണം, വിസര്‍ജനം എന്നിവയെയെല്ലാം ബാധിക്കും. ചായയിലും കഫീന്‍ ഉള്‍പ്പടെ 5 ആല്‍ക്കലോയ്ഡുകളുണ്ട്. എന്നാല്‍ നിക്കോട്ടിന്‍, കഫാന്‍, തിയോബ്രോമിന്‍ തുടങ്ങിയവ മരുന്നുകളുമായി ചേര്‍ന്ന് അവയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു. അതിനാല്‍ കാപ്പിയോടൊപ്പം ചില മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ആന്റിബയോട്ടക്കുകള്‍ അത്തരത്തിലുള്ളതാണ്.ഇവ ഒരുമിച്ച് കഴിച്ചാല്‍ അസ്വസ്ഥതയും ഉറക്കക്കുറവും അനുഭവപ്പെടും. ഇത് ദീര്‍ഘകാലത്തേക്ക് Read More…

Healthy Food

തവിടെണ്ണ ആരോഗ്യത്തിന് ഗുണകരമോ ?

തവിടെണ്ണയില്‍ ഒറൈസ്‌നോള്‍ എന്ന ആന്റിഓക്‌സിഡന്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന്‌ രക്‌തത്തിലെ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ കഴിയും എന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ രക്‌തം കട്ടപിടിക്കുന്നതിന്റെ തോത്‌ കുറയ്‌ക്കാനും സഹായിക്കും. അതുവഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കാന്‍ കഴിയും. രക്‌തത്തിലെ ട്രൈഗ്ലിസറൈഡ്‌സിന്റെ അളവ്‌ കുറയ്‌ക്കാനും തവിടെണ്ണ പതിവായി ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. രക്‌തത്തിലുള്ള ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്‍ അളവ്‌ കുറയുന്നതിനും നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്‌.ഡി.എല്‍ അളവ്‌ ഉയര്‍ത്തുന്നതിനും തവിടെണ്ണ സഹായിക്കുന്നു. തവിടെണ്ണയില്‍ വൈറ്റമിന്‍ ‘ഇ’ യും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ കാന്‍സര്‍ Read More…

Healthy Food

ലൈംഗികാരോഗ്യത്തിന്‌ ആപ്പിള്‍, ധാതുപുഷ്‌ടിക്ക്‌ ഈന്തപ്പഴം…; ഗുണം അറിഞ്ഞ്‌ പഴങ്ങള്‍ കഴിക്കുക

ദാഹം ശമിപ്പിച്ച്‌ ഉന്മേഷം പ്രദാനം ചെയ്യുന്ന പഴങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്‌ത ഗുണങ്ങളാണുള്ളത്‌. അതിനാല്‍ പഴവര്‍ഗങ്ങളുടെ ഗുണമറിഞ്ഞ്‌ അവ തെരഞ്ഞെടുക്കുക. രക്‌തശുദ്ധിക്ക്‌ മുന്തിരി ആയുര്‍വേദശാസ്‌ത്ര വിധി പ്രകാരം രക്‌തവര്‍ധനവിനും രക്‌തശുദ്ധിക്കും മുന്തിരി ഒരുത്തമ ഔഷധമാണ്‌. ഇത്‌ ഊര്‍ജവും ഉന്മേഷവും പ്രദാനം ചെയ്യും. . സ്‌ത്രീകള്‍ക്കുണ്ടാകാറുള്ള ആര്‍ത്തവസംബന്ധമായ തകരാറുകള്‍ക്ക്‌ മുന്തിരിനീര്‌ കുടിക്കുക. ന്യുമോണിയ, മലേറിയ, ടൈഫോയ്‌ഡ്, ജ്വരം എന്നിവയുള്ളപ്പോള്‍ ദാഹശമനത്തിനായി മുന്തിരി ഉപയോഗിക്കാവുന്നതാണ്‌. കുടലുകളെ ശുദ്ധമാക്കി ഉടലിന്‌ ആരോഗ്യം പ്രദാനം ചെയ്യും. മുന്തിരിക്കൃഷിയില്‍ Read More…

Fitness

മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം

നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പോലും വേണ്ടതിലധികം മാനസിക സമ്മര്‍ദ്ദം ഒരാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തില്‍ കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ Read More…

Healthy Food

ഉലുവ മുളപ്പിച്ച് കഴിച്ചുനോക്കു… അത്ര നിസാരക്കാരനല്ല, ആശ്ചര്യപ്പെടുത്തുന്ന ഗുണങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് അത്ഭുതകരമായ ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ. പല രോഗങ്ങളെയും തടയാന്‍ ഉലുവ ബെസ്റ്റാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതുപോലെ ഉലുവയും മുളപ്പിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനായി സഹായിക്കും. ഫൈബര്‍ ധാരളമായി അടങ്ങിയതും കാലറി വളരെ കുറഞ്ഞതുമായ ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. കൊഴുപ്പ് ഉരുക്കി കളയാനും സഹായകമായ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് കൊണ്ട് രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുമത്രേ. ഇതിന്റെ ഇലയ്ക്കും ഗുണങ്ങള്‍ ഏറെയാണ്. ഉലുവ ഇല ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് വിശപ്പ് കുറച്ചാവും അനുഭവപ്പെടുക. നെഞ്ചെരിച്ചലിനെ തടയാനുമൊക്കെ Read More…