Sports

മാര്‍ത്തയുടെ സ്വപ്നം ഇനിയും അവസാനിച്ചിട്ടില്ല ; ഒളിമ്പിക്സ് സ്വര്‍ണ്ണത്തോടെ മടങ്ങാന്‍ താരത്തിന് അവസരം

ഒളിമ്പിക്‌സ് സ്വര്‍ണത്തോടെ വിടപറയണമെന്ന മാര്‍ത്തയുടെ സ്വപ്നം ഇനിയും അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടങ്ങളില്‍ സ്പെയിനിനെതിരെ അവര്‍ക്ക് മാര്‍ച്ചിംഗ് ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ താരത്തിന്റെ കരിയറിന് ദുരന്തപര്യവസാനം എന്ന് ഫുട്ബോള്‍ ലോകം ആശങ്കപ്പെട്ടെങ്കിലും ബ്രസീലിന്റെ മഞ്ഞക്കിളികള്‍ തങ്ങളുടെ ഇതിഹാസ വനിതാ താരത്തെ സ്വര്‍ണ്ണമെഡലോടെ മടക്കാനാണ് ഉദ്ദേശിക്കുന്നത്. സെമിഫൈനലില്‍ പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഫൈനലില്‍ അമേരിക്കയ്ക്ക് എതിരേ കളത്തിലെത്താനാകും. ഒളിമ്പിക്സിലെ വനിതാഫുട്ബോളില്‍ സ്പെയിനെ തോല്‍പ്പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീല്‍ സ്പെയിനെ കീഴടക്കിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ Read More…

Sports

“ആദ്യത്തെ കിറ്റ് വാങ്ങിത്തരാന്‍ പശുവിനെ വിറ്റ അച്ഛൻ, ആ ത്യാഗം ഉള്ളില്‍ ഒരു തീ ആളിക്കത്തിച്ചു”: നന്ദി പറഞ്ഞ് ശ്രീജേഷ്

ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സ്പെയിനിനെതിരെ 2-1 ന് അവിസ്മരണീയമായ വിജയം നേടിയാണ് തങ്ങളുടെ മുന്‍ നായകനും ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ ഗോള്‍കീപ്പറായ പി.ആര്‍. ശ്രീജേഷിന് യാത്രയയപ്പ് നല്‍കിയത്. പാരീസ് 2024 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ടീം തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളിലാണ് വെങ്കലമെഡല്‍ നേട്ടമുണ്ടാക്കിയത്. 1972 ന് ശേഷം ഈ നേട്ടം ആദ്യമാണ് ഇന്ത്യയുടെ സമീപകാല ഹോക്കി വിജയങ്ങളിലെ പ്രധാന വ്യക്തിയായ ശ്രീജേഷ് ഇന്ത്യയുടെ 13 ഒളിമ്പിക് ഹോക്കി മെഡലുകളുടെ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയാണ് മടങ്ങുന്നത്. സോഷ്യല്‍ Read More…

Oddly News

ജീവനുള്ള മീനുകളെ കഴിക്കാം; ഈ കുഞ്ഞന്‍ മീനുകള്‍ക്ക് വില ഇത്രയധികമോ?

മീന്‍ സാധാരണ ഗതിയില്‍ പൊരിച്ചും കറിവെച്ചുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ പച്ച മീന്‍ വീഴുങ്ങുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് പരിചയമുള്ളത് ആസ്തമയ്ക്കു വേണ്ടിയുള്ള മീന്‍ വിഴുങ്ങല്‍ ചികിത്സയാണ്. അവിടെയു അത് രുചിക്കുന്നില്ല. എന്നാല്‍ ജപ്പാനിലെ ഒരു വിശിഷ്ടമായ പാനീയമാണ് പച്ച മീനുകളെ ഇട്ട വെള്ളം. സവിശേഷമായ ഈ പാചക പാരമ്പര്യം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു. ഈ പാനീയം കിട്ടണമെങ്കില്‍ ഫുകുവോക്ക പ്രിഫെക്ചറിലേക്ക് പോയാല്‍ മതി. ഇത് വിളമ്പുന്നത് ഒരു വൈന്‍ ഗ്ലാസിലാണ്. ഇതില്‍ നിറയെ കുഞ്ഞു Read More…

Oddly News

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ഇതാണ്; ഇത് കഴിച്ചാല്‍ വെള്ളം കുറെ കുടിക്കേണ്ടി വരും !

ലോകത്തില്‍ പല തരത്തിലുള്ള മുളകുകളുണ്ട്. നമ്മള്‍ സ്ഥിരമായി കാണുന്ന കാന്തരി മുളക് മുതല്‍ ഉണ്ടമുളക് വരെ. എന്നാല്‍ എരിവിന്റെ കാര്യത്തില്‍ പലതും പലതരത്തിലാവും. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകാണ് പെപ്പര്‍ എക്സ് എന്ന മുളക്. എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന സ്‌കോവില്‍ ഹീറ്റ് യുണിറ്റ് (SHU) ഈ മുളകില്‍ 26.9 ലക്ഷമാണത്രേ. നമ്മുക്കറിയാവുന്ന കാന്താരി പോലുള്ള എരിവ് കൂടിയ മുളകിനങ്ങൾക്ക് ഇതിന്റെ അഞ്ചിലൊന്ന് പോലും എരിവ് ഇല്ല എന്നറിയുക. ഈ മുളക് വികസിപ്പിച്ചെടുത്തത് എഡ് കറി എന്ന അമേരിക്കന്‍ Read More…

Crime

സൗന്ദര്യമത്സരത്തില്‍ മകള്‍ക്ക് നാലാംസ്ഥാനം ; കോപാകുലനായ പിതാവ് വിധികര്‍ത്താക്കള്‍ക്ക് നേരെ വെടിവെച്ചു

സൗന്ദര്യമത്സരത്തില്‍ മകള്‍ക്ക് നാലാം സ്ഥാനം നല്‍കിയതില്‍ വിധികര്‍ത്താക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തിയാളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 28 ന് ബ്രസീലിലെ അല്‍താമിറയില്‍ നടന്ന ഒരു പ്രാദേശിക സൗന്ദര്യമത്സരത്തിലായിരുന്നു സംഭവം. അല്‍താമിറയുടെ നഗരസുന്ദരിയെ കണ്ടെത്താന്‍ നടന്ന മത്സരം അവസാനിച്ച് ഏകദേശം രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു വിചിത്രസംഭവങ്ങള്‍. വിധിനിര്‍ണ്ണയം പൂര്‍ത്തിയായതോടെ പങ്കെടുത്തവരില്‍ ഒരാളുടെ പിതാവായ സെബാസ്റ്റ്യാവോ ഫ്രാന്‍സിസ്‌കോ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രാദേശിക കര്‍ഷകന്‍, തന്റെ മകള്‍ നാലാം സ്ഥാനത്തെത്തിയതില്‍ അതൃപ്തി പ്രകടിപ്പിക്കാന്‍ തുടങ്ങി. വിധികര്‍ത്താക്കളുടെ തീരുമാനത്തെയും മൂല്യനിര്‍ണ്ണയ മാനദണ്ഡത്തെയും Read More…

Healthy Food

ഉപ്പിട്ട കാപ്പിയാണ് ഇപ്പോള്‍ ട്രെന്റ്; ഇതിന് പിന്നിലെ കാരണമെന്ത്?

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് വിയറ്റ്നാമിലെ ഉപ്പ് കാപ്പി. പേര് കേട്ട് മുഖം ചുളിക്കേണ്ട. ഉപ്പിട്ട ക്രീമിനോടൊപ്പം ചൂടോടെയോ തണുപ്പിച്ചോ വിളമ്പുന്ന സ്പെഷ്യല്‍ കോഫിയാണിത്. ഇത് ആദ്യമായി ഉണ്ടാക്കിയത് വിയറ്റ്നാമിലെ ചരിത്ര നഗരമായ ഹ്യുവിലെ ങ്ങുയന്‍ ലുവോങ്ങ് ബാംഗ് സ്ട്രിറ്റില്‍ ഒരു ചെറിയ കഫേയിലാണ്. ഹോ തി ഹുവോങ്ങ്, ട്രാന്‍ ങ്ങുയന്‍ എന്നിവരാണ് ആദ്യമായി ഇത് അവതരിപ്പിച്ചത്. ഈ സ്പെഷ്യല്‍ കാപ്പിയുടെ പേര് വിയറ്റ്നാമീസ് ഭാഷയില്‍ കാ ഫെ മുവോയ് എന്നാണ്. ‘കാ ഫെ’ Read More…

Crime

പാലിയേറ്റീവ് കെയര്‍ ടീമിലുള്ള ഡോക്ടര്‍ നാലു വൃദ്ധരോഗികളെ കൊന്നു ; തെളിവ് നശിപ്പിക്കാന്‍ വീടിന് തീയുമിട്ടു

വ്യത്യസ്ത സംഭവങ്ങളില്‍ നാല്പ്രായമായ രോഗികളെ കൊലപ്പെടുത്തുകയും തെളിവുകള്‍ മറയ്ക്കാന്‍ അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ജര്‍മ്മന്‍ അധികൃതര്‍ ബെര്‍ലിനില്‍ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു നഴ്‌സിംഗ് സര്‍വീസിന്റെ പാലിയേറ്റീവ് കെയര്‍ ടീമിന്റെ ഭാഗമായിരുന്നു 39 കാരനായ ഡോക്ടര്‍ കസ്റ്റഡിയിലാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡോക്ടര്‍ കൊലപാതകം നടത്തിയത്. ജൂണ്‍ 11 ന് 87 കാരിയായ ഒരു സ്ത്രീയെ കൊല്ലാനുള്ള ശ്രമത്തില്‍ വീടിന് തീയിട്ടു. അഗ്നിശമന സേനാംഗങ്ങള്‍ അവളെ രക്ഷിച്ചെങ്കിലും യുവതി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. Read More…

Celebrity

അനന്യ പാണ്ഡേയുമായി ഡേറ്റിംഗിലെന്ന് സൂചന ; വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ?

ബോളിവുഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നായ വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ? ബോളിവുഡിലെ ഹോട്ട് സുന്ദരി അനന്യപാണ്ഡേയുമായി ഏറ്റവും പുതിയതായി ഡേറ്റിംഗ് നടത്തുന്നതായി കേള്‍ക്കുന്ന മുന്‍ മോഡലാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്‍ ആദിത്യ റോയ് കപൂറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നടി കണ്ടെത്തിയ യുവ സുന്ദരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഒരു ശതകോടീശ്വരന്റെ കുടുംബം ആതിഥേയത്വം വഹിച്ച ഒരു ക്രൂയിസ് പാര്‍ട്ടിയില്‍ വച്ച് വാക്കറെ കണ്ടുമുട്ടിയതിന് ശേഷം നടി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയതായി റിപ്പോര്‍ട്ടുണ്ട്. Read More…

Health

ദിവസവും കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഒപ്പം ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

പ്രഭാത ഭക്ഷണത്തിനോടൊപ്പം കാപ്പി കുടിക്കുന്നവര്‍ ഏറെയാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളുമുണ്ട് കാപ്പിക്ക്. ഇന്‍ഫ്ളമേഷന്‍ തടയുകയും, ഓക്സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്ന കാപ്പി, ടൈപ്പ് 2 പ്രമേഹവും കാന്‍സറും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. എന്നാല്‍ കാപ്പിയോടൊപ്പം എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അവയുടെ ഏറ്റക്കുറച്ചിലുകള്‍. പ്രഭാതഭക്ഷണത്തോടൊപ്പം പഴങ്ങളും ഒപ്പം കാപ്പിയും കുടിക്കാറുണ്ട് പലരും. എന്നാല്‍ കാപ്പിയോടൊപ്പം ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ കഴിക്കുമ്പോള്‍ ദഹനപ്രശനങ്ങള്‍ ഉണ്ടാകും. ഓക്കാനം, വയറു കമ്പിക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഇതുമൂലം ഉണ്ടാകും. ആദ്യം പഴങ്ങള്‍ കഴിക്കാനായി Read More…