Healthy Food

ഉലുവ മുളപ്പിച്ച് കഴിച്ചുനോക്കു… അത്ര നിസാരക്കാരനല്ല, ആശ്ചര്യപ്പെടുത്തുന്ന ഗുണങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് അത്ഭുതകരമായ ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ. പല രോഗങ്ങളെയും തടയാന്‍ ഉലുവ ബെസ്റ്റാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതുപോലെ ഉലുവയും മുളപ്പിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനായി സഹായിക്കും. ഫൈബര്‍ ധാരളമായി അടങ്ങിയതും കാലറി വളരെ കുറഞ്ഞതുമായ ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. കൊഴുപ്പ് ഉരുക്കി കളയാനും സഹായകമായ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് കൊണ്ട് രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുമത്രേ. ഇതിന്റെ ഇലയ്ക്കും ഗുണങ്ങള്‍ ഏറെയാണ്. ഉലുവ ഇല ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് വിശപ്പ് കുറച്ചാവും അനുഭവപ്പെടുക. നെഞ്ചെരിച്ചലിനെ തടയാനുമൊക്കെ Read More…

Sports

ഒരാഴ്ച്ചക്കിടെ മനുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചത് ആറിരട്ടി; വെറും ഒരു പരസ്യത്തിന് ലഭിക്കുന്നത് കോടികള്‍

ഒരൊറ്റ ചോദ്യംമതി ഒരാളുടെ ജീവിതംമാറാമറിയാന്‍ എന്നതുപോലെ ഈ ഇരട്ടമെഡല്‍ നേട്ടം മനുവിന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.പാരീസ് ഒളിംപിക്സിലൂടെ കായികലോകത്ത് തന്നെ സൂപ്പര്‍ താരമായി മാറിയിരിക്കുന്നു മനു ഭാക്കര്‍. ഒളിംപിക്സില്‍ ഇരട്ട വെങ്കല മെഡല്‍ നേട്ടവുമായി ഇന്ത്യന്‍ കായിക ലോകത്തെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് മനു ഭാക്കര്‍ എന്ന 22 കാരി. ആറിരട്ടിയോളമാണ് മനുവിന് ബ്രാന്‍ഡ് മുല്യം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ വര്‍ധിച്ചത്. തങ്ങളുടെ ബ്രാന്‍ഡ് അംബാസഡാറാകാനായി നാല്പതിലേറെ കമ്പനികളാണ് മുവിന കാത്തിരിക്കുന്നത്. ഒളിംപിക്സിന് മുന്‍പ് 20 മുതല്‍ 25 ലക്ഷം Read More…

Health

ദുഖസാന്ദ്രമായ ഗാനം കേള്‍ക്കുന്നവരാണോ? മാനസികാരോഗ്യത്തിന് നല്ലതെന്ന് പഠനം

മനസ്സിനെ ശാന്തമാക്കാനും സന്തോഷം നല്‍കാനും പാട്ട് കേള്‍ക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ അതിന് നല്ല അടിപൊളി പാട്ട് വേണമെന്ന് നിര്‍ബന്ധമില്ല. ദു:ഖസാന്ദ്രമായ പാട്ട് കേട്ടാലും മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് . വിഷാദ സിനിമാ ഗാനങ്ങളോട് മലയാളിക്കുള്ള പ്രത്യേകഇഷ്ടംകൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. സങ്കടമുളവാക്കുന്ന പാട്ട് മനസ്സിനെ വിമലീകരിക്കുമെന്ന് ജേണല്‍ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ശോകമായ ഗാനം പലപ്പോഴും നമ്മുടെ ദു:ഖങ്ങളെ തൊട്ടുണര്‍ത്തുമെങ്കിലും. ദു:ഖകരമായ കാര്യങ്ങളെക്കുറിച്ച് തീവ്രമായ സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന Read More…

Hollywood

ഷക്കീറ വീണ്ടും ഡേറ്റിംഗിലെന്ന് സൂചന ; മദ്യം ആസ്വദിച്ച് അജ്ഞാത മനുഷ്യനുമായി മിയാമി ബീച്ചില്‍

ഫുട്ബോള്‍താരം ജറാഡ് പിക്വേയുമായി പിരിഞ്ഞ ശേഷം അമേരിക്കയില്‍ തന്റെ മക്കളുമായി ശാന്തജീവിതം നയിച്ചുവരികയാണ് ഗായിക ഷക്കീറ. കൊളംബിയന്‍ ഗായിക ഈ ആഴ്ച ആദ്യം ഒരു അജ്ഞാതനുമായി അത്താഴം കഴിക്കുന്ന വിവരം പുറത്തുവന്നു. വ്യക്തി ആരാണെന്നോ ഇരുവരും ഡേറ്റിലായിരുന്നോ എന്നും സംശയം ഉയരുകയാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു വീഡിയോ പങ്കുവെച്ച് ടിഎംഇസഡ് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. മിയാമി ബീച്ചിലെ ദി സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലിലെ ലിഡോ ബേസൈഡ് റെസ്റ്റോറന്റിലെ മറ്റൊരു അതിഥിയാണ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. Read More…

Oddly News

നിങ്ങള്‍ ജനിച്ചത് ഈ വര്‍ഷങ്ങളിലാണോ? എന്നാല്‍ ജോലിക്ക് അപേക്ഷിക്കേണ്ടെന്ന് കമ്പനി

ജോലിക്കുള്ള അപേക്ഷയില്‍ ചൈനീസ് ജ്യോതിഷത്തിലെ ‘നായ’ വരുന്ന വര്‍ഷം (year of the dog) ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ അയക്കേണ്ടതില്ലെന്ന് പ്രഖ്യാപനം നടത്തി ചൈനീസ് കമ്പനി വിവാദത്തില്‍. ഇക്കാര്യം പരസ്യപ്പെടുത്തി അവര്‍ ഇട്ട തൊഴില്‍പരസ്യം പുലിവാല് പിടിക്കുകയാണ്. നായയുടെ വര്‍ഷത്തില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികളോട് അപേക്ഷിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്ഷൗവിലെ പേരിടാത്ത കമ്പനി, അതിന്റെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിലേക്കുള്ള ജോലിക്കാണ് ഈ വിവാദ പരസ്യം പോസ്റ്റ് ചെയ്തത്. 4,000 യുവാന്‍ വരെ പ്രതിമാസ ശമ്പളം നല്‍കുന്ന Read More…

Celebrity

തീവ്രവാദ ആക്രമണ ഭീതിയില്‍ ടെയ്ലര്‍ സ്വിഫ്റ്റ്, നടത്താനിരുന്നത് ചാവേര്‍ ആക്രമണം; സംഗീതപരിപാടി മാറ്റി

തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വീയെന്നയില്‍ നടത്താനിരുന്ന ടെയ്ലര്‍ സ്വഫ്റ്റിന്റെ സംഗീത പരിപാടി ഉപേക്ഷിച്ചത് നേരത്തെ വന്‍ വാര്‍ത്തയായിരുന്നു. നടിയുടെ പരിപാടിയില്‍ നടത്താനിരുന്നത് ചാവേര്‍ ആക്രമണമായിരുന്നെന്ന് റിപ്പോര്‍ട്ട്. വിയെന്നയില്‍ അനേകം ആള്‍ക്കാരെ കൊല്ലാന്‍ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സ് പ്രായമുള്ള ഇസ്ളാമിക് സ്റ്റേറ്റ് അനുയായിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടകവസ്തുക്കളും കത്തിയും ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു പ്ലാനിട്ടിരുന്നതെന്നും പിടിക്കപ്പെട്ടയാള്‍ പറഞ്ഞുവെന്നാണ് ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന സൂചനകള്‍. സംഗീതപരിപാടിക്കിടയിലേക്ക് കടന്നുവന്ന് സ്വയം പൊട്ടിത്തെറിച്ച് Read More…

Crime

ഡിജിറ്റല്‍ തെളിവുകള്‍ വരെ കണ്ടെത്തുന്ന പോലീസ് നായ ; ‘റോസ്‌കോ’ കുട്ടികളെ വേട്ടയാടുന്നവരെ കണ്ടെത്തും

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ലൈംഗിക വീഡിയോകള്‍ ഉണ്ടാക്കിയ ഡോക്ടര്‍ ഇക്വഡോറില്‍ 30 വര്‍ഷത്തെ തടവുശിക്ഷ നേരിടുകയാണ്. ഇയാള്‍ ശിക്ഷിക്കപ്പൊന്‍ കാരണായതാകട്ടെ ‘റോസ്‌കോ’ എന്ന് പേരുള്ള ഇലക്ട്രോണിക് സ്നിഫര്‍ ഡോഗും. ആളുകള്‍ക്കിടയില്‍ പെട്ടെന്ന് ഹീറോയായി മാറിയ റോസ്‌കോ പക്ഷേ ഒരു റോബോട്ട് നായയല്ല. ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളുടെ ഉപരിതലത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്താന്‍ പരിശീലിപ്പിച്ച നായയാണ്. ചെറിയ നഖത്തിന്റെ വലുപ്പം പോലുമില്ലാത്ത എസ്ഡി കാര്‍ഡുകള്‍ പോലും റോസ്‌കോ കണ്ടെത്തും. കുട്ടികള്‍ക്കെതിരായ ഇന്റര്‍നെറ്റ് ക്രൈംസ് ടാസ്‌ക് ഫോഴ്‌സില്‍ ജോലി ചെയ്യുന്ന Read More…

Featured Good News

വളര്‍ന്നത് അനാഥയായി; ഇന്ന് ആയിരക്കണക്കിന് മാതാപിതാക്കള്‍ക്ക് മകളായി യോജനയുടെ ജീവിതം

അനാഥത്വത്തിന്റെ വില മനസിലാകുന്ന ഒരാള്‍ക്ക് മാത്രേ വിധി അനാഥരാക്കിയവരെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കൂ. അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ട് അതു നന്നായി യോജനയ്ക്ക് മനസിലാകുമായിരുന്നു. മഹാരാഷ്ട്രയില്‍ ഒരു ഓള്‍ഡ് ഏജ് ഹോം നടത്തുന്ന വ്യക്തിയാണ് യോജന ഘരത്. തന്റെ ചെറുപ്പത്തില്‍ അനാഥാലയത്തിന്റെ ഏകാന്തതയില്‍ മാതാപിതാക്കളുടെ സ്‌നേഹവും ലാളനയും അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലങ്ങള്‍ക്ക് ഇപ്പുറം ആരോരുമില്ലാത്ത ഒരുപാട് മാതാപിതാക്കള്‍ക്ക് സ്‌നേഹനിധിയായ മകളാകാന്‍ യോജനയ്ക്ക് സാധിച്ചു. സ്മിറ്റ് ഓള്‍ഡ് ഏജ് ഹോം ആന്‍ഡ് കെയര്‍ ഫൌണ്ടേഷന്‍ എന്ന ഓള്‍ഡ് ഏജ് Read More…

Celebrity

മുംബൈയിലെ ഹാജി അലി ദര്‍ഗ നവീകരിക്കാന്‍ അക്ഷയ്കുമാര്‍ ; സംഭാവന നല്‍കുന്നത് 1.21 കോടി രൂപ

വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനത്തിനും ഉദാരമായ സംഭാവനകള്‍ക്കും പേരുകേട്ടയാളാണ് നടന്‍ അക്ഷയ്കുമാര്‍. മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയുടെ നവീകരണത്തിന് 1.21 കോടി രൂപ സംഭാവന നല്‍കാനൊരുങ്ങുകയാണ് താരം. ഖിലാഡി നടനെ ‘യഥാര്‍ത്ഥ മുംബൈക്കാരന്‍’ എന്ന് വാഴ്ത്തിക്കൊണ്ട് ട്രസ്റ്റ് അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദിയും അറിയിച്ചു. ഹാജി അലി ദര്‍ഗയുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതറിഞ്ഞ ഇവിടുത്ത ഭക്തനായ അക്ഷയ് കുമാര്‍, വളരെ വേഗത്തില്‍ പ്രതികരിച്ചു. വ്യാഴാഴ്ച, 1,21,00,000 രൂപ ചെലവ് നവീകരണത്തിന് പ്രതീക്ഷിക്കുന്ന ഒരു ഭാഗത്തിന്റെ നിര്‍മാണത്തിന്റെ ഉത്തരവാദിത്തം Read More…