യൂട്യൂബ് വീഡിയോ കൊണ്ട് തട്ടിയും മുട്ടിയും നടക്കാന്‍ പറ്റാത്ത കാലമാണ്. അതില്‍ തന്നെ കുക്കിംങ് വീഡിയോകള്‍ക്ക് പ്രത്യേകം ഫാന്‍സുണ്ട്. അത്തരത്തില്‍ മയിലിനെ കറിവച്ച് വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. തെലുങ്കനയിലെ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളാവട്ടെ പരമ്പരാഗത മയില്‍ കറി റെസിപ്പി എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പങ്കുവച്ചത് . പിന്നീട് ഈ യുവാവിനെ തേടിയുള്ള തിരച്ചിലായി. ഇന്ത്യയുടെ ദേശീയ പക്ഷിയും 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പക്ഷിയുമാണ് Read More…
Tag: Hashtagonline
അധികമായാല്‍ ഡാര്‍ക്ക് ചോക്ലേറ്റും വിഷമാണ് ; പഠനം സൂചിപ്പിക്കുന്നതിങ്ങനെ
ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പലരുടെയും പേഴ്സണല്‍ ഫേവറേറ്റ് ഡാര്‍ക്ക് ചോക്ലേറ്റുകളായിരിക്കും. മധുരം കുറവും എന്നാല്‍ കൊക്കോയുടെ അളവ് ധാരാളമായി ഉള്ള മികച്ച ആന്റി ഓക്സിഡന്റാണ് ഡാര്‍ക്ക് ചോക്ലേറ്റ് . ഇത് കാന്‍സര്‍, ഹൃദ്രോഗം, തുടങ്ങിയ പല രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിരുന്നു. കൂടാതെ നമ്മുടെ മൂഡ് മാറ്റാനും ഇത് സഹായകമാകുമത്രേ. സെറാടോണിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. കഴിക്കുമ്പോള്‍ ശരീരത്തില്‍ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കപ്പെടാനും അതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധ്യമാണ്. ചര്‍മ്മത്തിന് Read More…
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി നടന്നത് പോലീസുകാരന്‍ ചമഞ്ഞ് ; ഫോണില്‍ നിറയെ അശ്ളീല വീഡിയോകളും
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് അതിന് പിന്നാലെ മറ്റൊരു ഡോക്ടറെയും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചികിത്സ വൈകിയാല്‍ ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ നടന്നത് ഇവിടെ ആവര്‍ത്തിക്കുമെന്ന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി.ചികിത്സയ്ക്കായി ഇയാള്‍ വെള്ളിയാഴ്ച രാത്രി പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ഭട്ടര്‍ സ്റ്റേറ്റ് ജനറല്‍ ആശുപത്രിയില്‍ പോയിരുന്നു. മദ്യപിച്ച നിലയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ച ഇയാള്‍ ‘ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ എന്താണ് സംഭവിച്ചതെന്ന് Read More…
ഒളിമ്പിക്‌സില്‍ ആദ്യമായി ബ്രേക്ക് ഡാന്‍സ് ; സ്വര്‍ണ്ണം നേടിയത് ജപ്പാന്‍ തരംഗമുണ്ടാക്കിയത് ‘ഇന്ത്യ’
പാരീസ് 2024 ഒളിമ്പിക്‌സില്‍ ആദ്യമായി കൊണ്ടുവന്ന ബ്രേക്ക് ഡാന്‍സ് ഇവന്റില്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായിട്ടും ഒരു പ്രതിനിധി ഇല്ലായിരുന്നു. എന്നിട്ടും ‘ഇന്ത്യ’ എന്ന പേര് തരംഗമുണ്ടാക്കി. ഒരു ഇന്ത്യന്‍ അത്‌ലറ്റല്ല, ഡച്ചുകാരിയാണ് ശ്രദ്ധനേടിയത്. ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്ക്ഡാന്‍സില്‍ ആദ്യ വിജയം നേടിയയാള്‍ ഇന്ത്യ സര്‍ദ്ജോയാണ്. നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ നിന്നുള്ള 18 വയസ്സുള്ള ബി-ഗേള്‍ ഇന്ത്യ സര്‍ദ്ജോ ബ്രേക്കിംഗിലെ ആദ്യ മത്സരാര്‍ത്ഥിയായി ഒളിമ്പിക് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു.ആദ്യം ഫുട്ബോളായിരുന്നു ഇഷ്ട വിഷയമെങ്കിലും പിന്നീട് ഹിപ്-ഹോപ്പില്‍ രസം കയറിയതോടെ Read More…
മനുഭാക്കറിന് സമ്മാനം കിട്ടിയത് 30 ലക്ഷം ; ഹോക്കി ടീമിന് ഓരോരുത്തര്‍ക്കും 15 ലക്ഷം വീതം
ലോകകായികമേളയുടെ പാരീസിലെ പതിപ്പില്‍ ആറ് മെഡലുകളോടെ ഇന്ത്യ കളി അവസാനിപ്പിച്ചപ്പോള്‍ കായികതാരങ്ങളെ തേടി വരുന്നത് ലക്ഷങ്ങളുടെ പ്രതിഫലങ്ങള്‍. കഴിഞ്ഞ ടോക്കിയോ 2020 ഒളിമ്പിക്സിനെ അപേക്ഷിച്ച് ഒരു മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് കുറഞ്ഞത്. ടോക്കിയോയില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴുമെഡല്‍ നേടിയ ഇന്ത്യയ്ക്ക് ഇത്തവണ ഒരു സ്വര്‍ണ്ണം പോലും കുറിക്കാനുമായില്ല.2024 ലെ പാരീസില്‍ ജാവലിനില്‍ വെള്ളിനേടിയ നീരജ് ചോപ്രയും വെങ്കലം നേടിയ ഹോക്കി ടീമുമാണ് ഇന്ത്യയുടെ പ്രകടനത്തില്‍ മുന്നില്‍ നിന്നത്. ജാവലിനില്‍ ടോക്കിയേയില്‍ സ്വര്‍ണ്ണമണിഞ്ഞ നീരജ് പാരീസില്‍ എത്തിയപ്പോള്‍ Read More…
‘മെഴ്‌സിഡസ്-ബെന്‍സ്’ എന്ന ഐക്കണിക് പേരിന്റെ ഉത്ഭവം എങ്ങനെയാണ് ? കഥ പങ്കിട്ട് സിഇഒ
ഏതൊരു ഉല്‍പ്പന്നത്തിന്റെയും അംഗീകാരത്തിന്റെ പിന്നില്‍ അതിന്റെ ബ്രാന്‍ഡ് നാമത്തിന് പ്രധാനറോളാണുള്ളത്, പല ഐക്കോണിക് ബ്രാന്‍ഡുകള്‍ക്കും പിന്നില്‍ ആകര്‍ഷകമായ കഥകളുണ്ട്. അടുത്തിടെ, ഒരു വൈറലായ സോഷ്യല്‍ മീഡിയ ക്ലിപ്പ് പ്രശസ്ത കാര്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സിന് ആ പേര് എങ്ങനെ ലഭിച്ചുവെന്ന് പറയുന്നു. അമേരിക്കന്‍ അഭിഭാഷകനും വ്യവസായിയുമായ ഡേവിഡ് റൂബന്‍സ്റ്റീനുമായി സംസാരിച്ച മെഴ്‌സിഡസ് ബെന്‍സ് സിഇഒ സ്റ്റെന്‍ ഒല കല്ലേനിയസ് എങ്ങനെയാണ് പ്രശസ്ത ബ്രാന്‍ഡിന് അതിന്റെ പേര് ലഭിച്ചത് എന്ന് വിശദീകരിച്ചു. 1886-ല്‍ ഗോട്ട്‌ലീബ് ഡൈംലര്‍ സ്ഥാപിച്ചപ്പോള്‍ കാര്‍ Read More…
ജയില്‍പ്പുള്ളികളില്ല, നെതർലൻഡ്‌സിൽ തടവറകള്‍ ശൂന്യമാകുന്നു ! എവിടെപ്പോയി കുറ്റവാളികള്‍?
കേരളത്തിലെ 57 ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന 6000 പേരുടെ ഇരട്ടി കുറ്റവാളികളാണ് ഇന്ന് ജയിലുകള്‍ക്കുള്ളിലുള്ളത്. പല രാജ്യങ്ങളും തിങ്ങിനിറഞ്ഞ ജയിലുകളുമായി ബുദ്ധിമുട്ടുമ്പോള്‍, നെതര്‍ലന്‍ഡ്‌സ് നേരിടുന്നത് സവിശേഷമായ മറ്റൊരു വെല്ലുവിളിയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാല്‍ ഡച്ച് ജയിലുകളിലുള്ളത് ശൂന്യമായ സെല്ലുകളാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് , കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നെതര്‍ലന്‍ഡ്‌സ് 19 ജയിലുകള്‍ അടച്ചുപൂട്ടി, കൂടുതല്‍ ജയിലുകള്‍ അടുത്ത വര്‍ഷം അടച്ചുപൂട്ടും. ഇത് എങ്ങനെ സംഭവിക്കുന്നു? ജയിലുകള്‍ അടച്ചുപൂട്ടുന്നത് ജനങ്ങളില്‍ ഒരു വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട്. Read More…
ടൈപ്പിംഗ് ഇല്ല, മൗസ് ക്ലിക്ക് ഇല്ല ‘: ഉത്തര കൊറിയയിലെ കമ്പ്യൂട്ടര്‍ ലാബിന്റെ പഴയ വീഡിയോ വൈറലാകുന്നു…
ഉത്തരകൊറിയയിലെ വ്യാജ കമ്പ്യൂട്ടര്‍ ലബോറട്ടറിയുടെ ഒരു പഴയ വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഉത്തരകൊറിയയിലെ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത് , എന്നാല്‍ ലാബിലെ ദൃശ്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും നിഗൂഢമായ. ഇരുമ്പുമറയ്ക്കുള്ളിലെ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയയില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇന്റര്‍നെറ്റ് ആക്‌സസ്സ് ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ ലാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് സംശയം. ലാബിലെ വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പില്‍ യാതൊരു പ്രവര്‍ത്തനവുമില്ലാതെ നിശബ്ദരായി ഇരിക്കുന്നത് കാണാം, ഇത് വിദ്യാര്‍ത്ഥികള്‍ Read More…
വയറ് നിറയെയാണോ ചോറ് കഴിക്കേണ്ടത്? നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമാണോ കഴിക്കുന്നത്?
കേരളത്തിന്റെ ഭക്ഷണശീലത്തില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍. എന്തുകഴിക്കണം, എങ്ങനെ കഴിക്കണം, ഏതു സമയത്ത് കഴിക്കണം എന്ന കാര്യങ്ങളിലൊക്കെ നമുക്ക് നമ്മുടേതായ ഭക്ഷണ ക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ അതില്‍ പുത്തന്‍ ട്രെന്റുകള്‍ കടന്നുവന്നപ്പോള്‍ പലതും പ്രശ്നമായി. പ്രാതലായി നമ്മള്‍ കഴിക്കുന്ന പുട്ടും കടലയും, അപ്പവും കറിയും, ദോശയു സാമ്പാറും തുടങ്ങിയവയെല്ലാം സമീകൃത ഭക്ഷണത്തിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ഇവയുടെ അളവും മറ്റും സമീകൃതമാകാന്‍ ശ്രദ്ധിക്കണം. ശരീരപ്രകൃതം ജോലി എന്നിവയൊക്കെ കണക്കാക്കിവേണം എത്രത്തോളം ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാന്‍. പണ്ട് പാടത്തും പറമ്പിലും Read More…









