കയാക്കോയില്‍ വലുതും മാന്യവുമായ ഒരു വിദ്യാലയമുണ്ട്. ചെങ്കുത്തായ താഴ്വരയുടെ ഇരുവശവും വളഞ്ഞു പുളഞ്ഞു പൊങ്ങുന്ന ഇടുങ്ങിയ തെരുവുകളുണ്ട്. നഗരമധ്യത്തില്‍ ഒരു പുരാതന ജലധാരയുണ്ട്. നീല ഈജിയന്‍ പര്‍വതത്തിന് മുകളില്‍ മില്യണ്‍ ഡോളര്‍ വിലയുള്ള കുന്നിന്‍ മുകളിലെ കാഴ്ചകളുള്ള പള്ളികളുണ്ട്. പക്ഷേ, കഴിഞ്ഞ 100 വര്‍ഷങ്ങളായി ഇവിടെയെങ്ങും ആളുകള്‍ ഇല്ല. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ മുഗ്ല പ്രവിശ്യയിലെ ‘കയാക്കോയ്’ പ്രേതനഗരമായി മാറിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. നാട്ടുകാര്‍ ഒഴിഞ്ഞുപോകുകയും കെട്ടിടങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള കയാക്കോയ് തുര്‍ക്കിയിലെ ഇരുണ്ട കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. Read More…
Tag: Hashtagonline
ചുണ്ടിലുണ്ടാകുന്ന മുറിവ്, പാടുകള്‍ , വേദന, ശ്രദ്ധിക്കണം; ലിപ് കാന്‍സറിന്റെ ലക്ഷണങ്ങളും കാരണവും
ഒരു തരത്തിലുള്ള ഓറല്‍ കാന്‍സറാണ് ചുണ്ടിലെ അര്‍ബുദം അഥവാ ലിപ് കാന്‍സര്‍. ഇത് ആരംഭിക്കുന്നത് ചുണ്ടിലെ കോശങ്ങളിലാണ്. ഇത് ആദ്യം തുടക്കം കുറിക്കുന്നത് സ്‌ക്വമസ് കോശങ്ങളിലാണ്. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണായിക്കാന്‍ സാധിക്കും. അമേരിക്കയില്‍ ഏതാണ്ട് 0.6 ശതമാനം ആളുകള്‍ക്കും ലിപ് കാന്‍സര്‍ ഉള്ളതായി കണക്കുകള്‍ തെളിയിക്കുന്നു. 40000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിപ് കാന്‍സറിന് വായിലുണ്ടാകുന്ന വ്രണങ്ങളുമായി സാദൃശ്യമുണ്ട്. ഇളം ചര്‍മമുള്ളവരില്‍ ചുവന്നും ഇരുണ്ട നിറമുള്ളവരില്‍ ഇരുണ്ട തവിട്ടു നിറത്തിലോ ചാര നിറത്തിലോ Read More…
‘മക്കൾക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് ഞാനും വിരാടും ചേർന്ന്’; അനുഷ്ക ശർമ
ഒരുപാട് ആരാധകരുള്ള താര ദമ്പതികളാണ് നടി അനുഷ്‌ക ഷര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഇപ്പോളിതാ മാതാപിതാക്കളായതിന് ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റത്തിനെ പറ്റി തുറന്നു പറുകയാണ് അനുഷ്‌ക. കഴിഞ്ഞ ദിവസം മുംബൈയില്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു താരം മനസ്സുതുറന്നത്. മക്കളായ വാമികയ്ക്കും അകായിക്കും തങ്ങള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതെന്ന് താരം വെളിപ്പെടുത്തി. മാതാപിതാക്കള്‍ തങ്ങള്‍ക്ക് വേണ്ടി ചെയ്തത് എന്തോ അത് തന്നെയാണ് തങ്ങളും മക്കള്‍ക്ക് വേണ്ടി ചെയ്യാനായി ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ പാചക കുറിപ്പിനായി അമ്മയെ Read More…
അത് ഹൃദയാഘാതമാണോ നെഞ്ചെരിച്ചിലാണോ ? വ്യത്യാസം അറിഞ്ഞിരിക്കണം
ഹൃദയാഘാതത്തിനെ നെഞ്ചെരിച്ചിലായി തെറ്റിദ്ധരിച്ച് പലരും വേണ്ട ചികിത്സ നേടാത്തത് പലപ്പോഴും അപകടകരമാകാറുണ്ട് . നേരേ തിരിച്ച് നെഞ്ചെരിച്ചിലിനെ ഹൃദയാഘാതമായി കാണുന്നവരും ഒട്ടും കുറവല്ല. നെഞ്ചിന്റെ മധ്യഭാഗത്തായി സ്റ്റെര്‍ണം എന്ന എല്ലിന് പിന്നില്‍ വരുന്ന ഒരു എരിച്ചിലാണ് നെഞ്ചെരിച്ചില്‍. ഇത് സംഭവിക്കുന്നതാവട്ടെ വയറില്‍ നിന്ന് അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച് കയറി വരുന്ന ആസിഡ് റീഫ്ളക്സ് കൊണ്ടാണ്. ഹൃദയത്തിലേക്കുള്ള രക്ത വിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട് നിന്നു പോകുന്ന സാഹചര്യമാണ് ഹൃദയാഘാതം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നതെന്നും Read More…
‘ഗോഡ്ഫാദര്‍’ സിനിമപോലെ; എതിര്‍ത്തയാളെ ഭീഷണിപ്പെടുത്താന്‍ ശവപ്പെട്ടി കൊണ്ടിട്ടു; ഇറ്റലിയിലെ ഒറിജിനല്‍ മാഫിയാകുടുംബം
മാഫിയാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തട്ടിക്കളയുമെന്ന സൂചന നല്‍കി സാമൂഹ്യസംഘടനാ നേതാവിന്റെ വീടിന് മുന്നില്‍ ശവപ്പെട്ടി കൊണ്ടിട്ട് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം. ഇറ്റാലിയന്‍ നഗരമായ റോമിലും പരിസരത്തും കുറ്റകൃത്യങ്ങളുടെ പരമ്പര തീര്‍ക്കുന്ന ഒരു മാഫിയ മാതൃകയിലുള്ള സംഘടിത ക്രൈം സിന്‍ഡിക്കേറ്റായ കാസമോണിക്ക ക്രൈം ഫാമിലിയാണ് ഞായറാഴ്ച ഒരു മാഫിയ വിരുദ്ധ പ്രവര്‍ത്തകയുടെ വീടിന് മുന്നില്‍ ഒരു കറുത്ത ശവപ്പെട്ടി കൊണ്ടുവെച്ച് ഭീഷണി ഉയര്‍ത്തിയത്. കാസമോണിക്കയുടെ പ്രധാന കുടുംബ വില്ലകള്‍ ആസ്ഥാനമാക്കിയ ടോര്‍ ബെല്ല മൊണാക്കയുടെ Read More…
‘അലാസ്‌ക ട്രയാംഗിള്‍’ വിഴുങ്ങിയത് 20,000 പേരെ; പോയവരാരും തിരികെ വന്നിട്ടില്ല…!
ബര്‍മുഡ ട്രയാംഗിളിനെകുറിച്ച് ഇതിനകം ധാരാളം കേട്ടിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രത്യേകഭാഗത്ത് കൂടി സഞ്ചരിക്കുന്ന വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകുന്ന നിഗൂഡ പ്രതിഭാസം ചുരളഴിയാതെ ഇന്നും മനുഷ്യന്റെ ബുദ്ധിക്കും അറിവിനും അപ്പുറത്ത് നില്‍ക്കുന്നു. എന്നാല്‍ 20,000 ലധികം പേരെ കാണാതായിട്ടുള്ള അലാസ്‌ക്കാ ട്രയാംഗിളിനെക്കുറിച്ച് അറിയാമോ? അലാസ്‌ക്കയിലെ സമീപപ്രദേശമായ ജുന്യൂവിനും വടക്കന്‍ തീരദേശ നഗരമായ ഉത്കിയാഗ്വിക്കും ഇടയില്‍ വരുന്ന മൂന്ന് പോയിന്റുകള്‍ക്ക് ഇടയിലാണ് ‘അലാസ്‌ക ട്രയാംഗി’ളും ‘ബര്‍മുഡ’ പോലെ ഒരു നിഗൂഢതയായി തുടരുന്നു. 1972 ഒക്ടോബറില്‍ രണ്ട് യുഎസ് രാഷ്ട്രീയനേതാക്കളുമായി Read More…
‘ചിത്രം വരയ്ക്കുക’ എന്ന് കേട്ടിട്ടുണ്ട്, ‘ചിത്രം നട്ടുവളര്‍ത്തുക’ എന്ന് കേട്ടിട്ടുണ്ടോ?
‘ചിത്രം വരയ്ക്കുക’ എന്ന് കേള്‍ക്കാറുണ്ടെങ്കിലും ‘ചിത്രം നട്ടുവളര്‍ത്തുക’ എന്ന് കേട്ടിട്ടുണ്ടോ? ചിത്രകാരി അല്‍മുഡേണ റോമേറോയ്ക്ക് പടം വരയ്ക്കാനല്ല പടം നട്ടുപിടിപ്പിക്കാനാണ് ഇഷ്ടം. വളരെ ചെറിയപ്രായം മുതല്‍ക്ക് റൊമേറോയ്ക്ക് ഏറെയിഷ്ടമുള്ള രണ്ടു കാര്യങ്ങള്‍ ചെടി വളര്‍ത്തലും ചിത്രം വരയ്ക്കലുമാണ്. അതുകൊണ്ടാണ് അഞ്ചാമത്തെയോ ആറാമത്തേയോ പിറന്നാളിന് മുത്തശ്ശി എന്തുസമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഒലിവ് തൈ മതിയെന്ന് മറുപടി നല്‍കിയത്. സസ്യപ്രേമവും ചിത്രകലയും സമ്മേളിപ്പിച്ച ഇനമാണ് പരീക്ഷണം.ലണ്ടനിലെ സാച്ചി ഗാലറിയും പാരീസിലെ ആല്‍ബര്‍ട്ട് ഖാന്‍ മ്യൂസിയത്തിലെയും തന്റെ എക്സിബിഷനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അവരുടെ Read More…
പണിയെടുത്തു നടുവൊടിയും; രാജിവയ്ക്കാനും സമ്മതിക്കില്ല; ജപ്പാനിലെ തൊഴില്‍ സംസ്‌കാരം മാറുന്നോ?
ജപ്പാന്റെ തൊഴില്‍ സംസ്‌കാരം കാര്യക്ഷമതയ്ക്കും അര്‍പ്പണബോധത്തിനും ഊന്നല്‍ നല്‍കുന്നതാണ്. ജപ്പാനിലെ പ്രവൃത്തി സമയം ആഴ്ചയിലെ 40 മണിക്കൂര്‍ ആണ് ഓവര്‍ടൈം സാധാരണമാണ്. അതും പല തരത്തിലുള്ള ഓവര്‍ടൈംമാണുള്ളത്. വൈകിവരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ” സര്‍വീസ് ഓവര്‍ടൈം” ഡെഡ്ലൈനുകള്‍ നിറവേറ്റുന്നതിനായി ” സ്വമേധയാ ഓവര്‍ടൈം” തുടങ്ങിയവയുമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് കുടുംബങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരും വീട്ടില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് പല പ്രതീക്ഷകളാണുള്ളത്. 1986ല്‍ ഒരു ജാപ്പനീസ് തൊഴിലാളി പ്രതിവര്‍ഷം 2,097 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ 2019യായപ്പോള്‍ Read More…
എന്തുചെയ്തിട്ടും മുടി കൊഴിച്ചില്‍ മാറുന്നില്ലേ ? ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ..
കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. കേശസംരക്ഷണം Read More…









