Lifestyle

നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം ‘S’ ആണോ? ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങളുണ്ടാകും

ഒരു പേരിൽ എന്തിരിക്കുന്നു? ശരിയാണ്, എല്ലാ പേരുകൾക്കും ഒരു അർത്ഥവും ഒരു പ്രത്യേക ആകർഷണവുമുണ്ട്. അതുപോലെ, പേരിന്റെ ആദ്യ അക്ഷരത്തിന് ഒരു വ്യക്തിയെക്കുറിച്ചോ അവരുടെ വ്യക്തിത്വത്തെക്കുറിച്ചോ ധാരാളം കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഷുകർ ക്ഷേത്ര ഫൗണ്ടേഷന്റെ പ്രസിഡൻ്റ് ഡോ. ഗൗരവ് കുമാർ ദീക്ഷിത് പറയുന്നതനുസരിച്ച്, പേര് എസ് എന്ന അക്ഷരത്തിൽ തുടങ്ങുന്ന ആളുകൾ സൗഹൃദവും ഊഷ്മളതയും സഹിഷ്ണുതയും ഉള്ളവരാണ്. എസ്- എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന ആളുകളുടെ ചില സ്വഭാവ സവിശേഷതകൾ ഡോ ഗൗരവ് കുമാർ Read More…

Health

കറ മായില്ല, പുകവലി ആരോഗ്യത്തിനും പല്ലിനും ഹാനികരം

പുകവലിമൂലം പല്ലുകളില്‍ കറവരാനുള്ള സാധ്യത അധികമാണ്. മഞ്ഞയും തവിട്ടും നിറത്തിലും പല്ലിലുണ്ടാക്കുന്ന ഈ കറ അത്ര പെട്ടെന്ന് കളയാനാവില്ല. പുകയിലയിലെ നിക്കോട്ടിന്‍ നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യുന്നു. ഇതിന്റെ കൂടെ സിഗററ്റിലെ ടാര്‍ കൂടി ചേരുമ്പോള്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ പല്ലിലെ ഇനാമലിന് ഉണ്ടാകും. താരതമ്യേന ഹാനി കുറഞ്ഞ വേപ്പിങ് പോലും പല്ലില്‍ കറകള്‍ ഉണ്ടാക്കാമെന്ന് ദന്തഡോക്ടര്‍ പറഞ്ഞു. പുകവലി പല്ലുകള്‍ക്കുണ്ടാക്കുന്ന ആഘാതം കറയില്‍ മാത്രം ഒതുങ്ങുന്നതല്ല. നിക്കോട്ടിന്‍ Read More…

Lifestyle

ഓരോ ദിവസവും മികച്ചതായിരിക്കണോ? ഇതാ ചില പ്രഭാത ദിനചര്യകള്‍

ഒരു പ്രഭാതം എങ്ങനെ ആരംഭിക്കുന്നു എന്നതും ആ ദിവസത്തെ നമ്മുടെ മാനസികാവസ്ഥയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു . നേരത്തെ എഴുന്നേല്‍ക്കുകയോ, മനഃസാന്നിധ്യം പരിശീലിക്കുകയോ, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുകയോ പോലുള്ള ചെറിയ ക്രമീകരണങ്ങള്‍ ആ ദിവസത്തിന്റെ വിജയത്തിലും വലിയ മാറ്റമുണ്ടാക്കും. അതിനാല്‍, ദിവസം ആരംഭിക്കുന്നതിനും എല്ലാ സമയവും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ ചില വഴികള്‍ നോക്കാം. പ്രഭാത ദിനചര്യ പിന്തുടരുന്നതിന്റെ പ്രാധാന്യം ഒരു പതിവ് പ്രഭാത ദിനചര്യയ്ക്ക് നമ്മുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത, മാനസിക നില, ക്ഷേമം എന്നിവ മെച്ചപ്പെടുത്താന്‍ Read More…

Health

രാത്രിയില്‍ ജ്യൂസിന് പകരം സൂപ്പാണ് സൂപ്പര്‍ !

ഭക്ഷണം നിയന്ത്രിച്ചു ശരീര ഭാരം കുറക്കാം എന്ന് ചിന്തിക്കുന്നവര്‍ രാത്രിയില്‍ ജ്യൂസിന് പകരം സൂപ്പ് എന്ന രീതി പരീക്ഷിക്കാവുന്നതാണ്. തണുപ്പ് കാലത്ത് മികച്ച വിഭവം കൂടിയാണ് സൂപ്പ്. സൂപ്പിലൂടെ ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നു. ഇതാകട്ടെ അമിതഭാര നിയന്ത്രണത്തില്‍ പെട്ടെന്ന് ഫലമുണ്ടാക്കുന്നവയാണ്. സൂപ്പിലെ ജലാംശം നിങ്ങളുടെ വയറിനെ സംതൃപ്തിപ്പെടുത്തും. മറ്റ് ഭക്ഷണ പദാര്‍ഥങ്ങളെ അപേക്ഷിച്ച് കലോറിയില്‍ നിന്ന് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത് സൂപ്പ് കഴിക്കുമ്പോള്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സലാഡുകള്‍ കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാല്‍ വയറ്റിലെ കുറഞ്ഞ Read More…

Lifestyle

രാത്രി ഷിഫ്റ്റില്‍ പണിയെടുക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

തുടര്‍ച്ചയായി രാത്രി ഷിഫ്റ്റുകള്‍ ചെയ്യുന്നവരാണ് അധികം ചെറുപ്പക്കാരും. ഇതിന്റെ ഫലമായി പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനായി സാധ്യതയുണ്ട്. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജോലിയ്ക്ക ശേഷം കുറഞ്ഞത് 7- 8 മണിക്കൂര്‍ ഉറങ്ങണം. വിഷാദമുള്‍പ്പടെയുള്ള രോഗത്തില്‍ രക്ഷപ്പെടാനായി നല്ല ഉറക്കം കൊണ്ട് സാധിക്കും. മറ്റ് അസ്വസ്ഥതകള്‍ നേരിടാത്തെ പരിസരങ്ങള്‍ ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ശരിയായ ഉറക്കത്തിന് തടസം നില്‍ക്കുന്ന കഫീന്‍ തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പാല്‍, Read More…

Lifestyle

കേരളത്തിലെ ഭാവിവീടുകള്‍ ! പണിയാന്‍ 3 മാസം, അഴിച്ചെടുത്തുവിറ്റാൽ കാശ്! പ്രചാരമേറി ടെക്‌നോളജി

ഭാവി കേരളത്തിന്റെ കെട്ടിടനിര്‍മാണരീതി എന്ന് വിശേഷിപ്പിക്കുന്ന light gauge steel frame structure ( LGSFS) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകള്‍ക്ക് കേരളത്തില്‍ പ്രചാരം കൂടുന്നു. സ്റ്റീല്‍ ഫ്രെയിമും ഫൈബര്‍ സിമന്റ് ബോര്‍ഡുകളും ഉപയോഗിക്കുന്ന രീതിയാണിത്. അടിത്തറ കെട്ടിയതിന് ശേഷം light gauge steel frame ഉപയോഗിച്ച് പ്ലാന്‍ പ്രകാരം ചട്ടക്കൂട് പണിയുന്നു. ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു. ഇതേപോലെതന്നെ മേൽക്കൂരയും ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് പിടിപ്പിക്കുന്നു. Read More…

Good News

മണ്ണിലും കടലിലും അതിവേഗം അലിഞ്ഞ് ചേരും; വിഷരഹിത പ്ലാസ്റ്റിക് കണ്ടെത്തി ജാപ്പനീസ് ഗവേഷകര്‍

ഭൂമിക്കും മണ്ണിനും നാശം വിതയ്ക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. നശിക്കാതെ മണ്ണില്‍ കാലങ്ങളോളം ഇത് കിടക്കുന്നു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇത് ഒരുപോലെ ഹാനികരമാണ്. ഇതുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളാണ് ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ഗവേഷകര്‍. മണ്ണിന് വളമാകുന്നതും കടലില്‍ അലിഞ്ഞു ചേരുന്നതുമായ പ്രത്യേക പ്ലാസ്റ്റിക് ഇവര്‍ കണ്ടെത്തി. റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവ നിര്‍മിച്ചിരിക്കുന്നത് വിഷരഹിത ഘടകങ്ങള്‍ ഉപയോഗിച്ചാണ്. Read More…

Oddly News

‘കോടീശ്വരനായ പിച്ചക്കാരന്‍’ സമ്പാദിച്ചത് 7.5 കോടി രൂപ ; സ്വന്തമായി രണ്ടു ഫ്ളാറ്റും ഒരു സ്റ്റേഷനറി സ്റ്റോറും

യാതൊരു മൂലധനവും വേണ്ടാതെ പണം സമ്പാദിക്കുന്ന ബിസിനസ്സ് എന്നാണ് ‘ഭിക്ഷാടന’ ത്തെ പരിഹസിച്ച് പറയാറ്. എന്നാല്‍ അതില്‍ ഒരു കഴമ്പുണ്ടെന്ന് തോന്നും ലോകത്തെ ഏറ്റവും ധനവാനായ ഭിക്ഷക്കാരന്റെ സമ്പത്തിനെക്കുറിച്ച് കേട്ടാല്‍. മുംബൈയിലെ ഭിക്ഷക്കാരില്‍ ഒരാളായ ഭാരത് ജെയിന്‍ ഭിക്ഷാടനത്തിലൂടെ കിട്ടിയ പണം മാത്രം സ്വരൂപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്ത് ഏഴരക്കോടിയായി ഉയര്‍ന്നു. മുംബൈയില്‍ ഒന്നരക്കോടി വീതം വില മതിക്കുന്ന രണ്ടു ഫ്ളാറ്റുകളും യാചകന്‍ ഭിക്ഷാടനത്തിലൂടെ മാത്രം സ്വന്തമാക്കി. ഇതിന് പുറമേ ഭിക്ഷാടനത്തിലൂടെ നേടിയ പണം കൊണ്ടു തന്നെ സമ്പാദിച്ച Read More…

Oddly News

ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം; താമസക്കാര്‍ വെറും 52 പേര്‍, ആകെക്കൂടിയുള്ളത് ഒരു റോഡ്

ജീവിതത്തിലെ തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഇടവേള നല്‍കി പച്ചപ്പും സമാധാനവും ശാന്തിയുമുള്ള ഒരിടം സഞ്ചാരത്തിനായി ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ക്രൊയേഷ്യയിലെ ‘ഹം’ നിങ്ങള്‍ക്കൊരു മികച്ച ഓപ്ഷനാണ്. പടിഞ്ഞാറന്‍ ക്രൊയേഷ്യയിലെ ഇസ്ട്രിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹമ്മിന് ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം എന്നാണ് വിശേഷണം. ലോകത്തുടനീളമായി അനേകം വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് വരുന്നത്. വെറും 100 മീറ്റര്‍ മാത്രം നീളമുള്ളതും മിര്‍ന നദിക്ക് 349 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ സ്ഥലമാണ്. 2021-ലെ കണക്കനുസരിച്ച് 52 പേര്‍ മാത്രം താമസിക്കുന്ന നഗരത്തിന് Read More…