ഹരിയാനയില്‍ അറ്റുപോയ കൈയുമായി ബീഹാറില്‍ നിന്നുള്ള കൗമാരക്കാരന്‍ വീട്ടിലേക്ക് നടന്നത് 150 കിലോമീറ്റര്‍. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ള ആണ്‍കുട്ടിയെ ചൊവ്വാഴ്ച നൂഹ് പട്ടണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ തടവിലാക്കപ്പെട്ട് നിര്‍ബന്ധിത ജോലിക്ക് വിധേയനാക്കപ്പെട്ടയാളാണ് കുട്ടി. 10,000 രൂപ മാസശമ്പളം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഒരു ഡയറി ഫാമിലായിരുന്നു കുട്ടിയെ അടിമപ്പണി ചെയ്യിച്ചത്. 15 വയസ്സുള്ള ആണ്‍കുട്ടി നൂഹില്‍ എത്തിയത് ഒരു കൈ അറ്റ നിലയിലായിരുന്നു. 150 Read More…

