ലോകകപ്പിലെ റൗണ്ട് 32 പോരാട്ടത്തിൽ ഡി.ആർ കോംഗോയ്ക്കെതിരെ നന്നായി വിയര്‍പ്പൊഴുക്കിയ ഇംഗ്ലണ്ടിന് അവസാനം ജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കാനിറങ്ങിയ കോംഗോ, കളി തുടങ്ങി ഏഴാം മിനിറ്റിൽത്തന്നെ ഗോൾ നേടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ചാൻസൽ എംബെംബ നൽകിയ നീളൻ പാസ് സ്വീകരിച്ച് ബ്രയാൻ സിപെംഗ ഇംഗ്ലീഷ് ഡിഫൻഡർമാരെ Read More…

