Featured Sports

ആ കടംകൂടിയങ്ങ് വീട്ടി! റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് ‘വിമാനം വീഴ്ത്തി’ ബുംറയുടെ ആഘോഷം- വീഡിയോ

പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം കൂടി വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് രൂപത്തിൽ ആഘോഷം നടത്തിയത്. 18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു. അതെ Read More…

Sports

‘6 ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തി’യെന്ന് ആംഗ്യത്തിലൂടെ പാക് താരം റൗഫ്; ഏഷ്യ കപ്പിനിടെ വന്‍ പ്രകോപനം- വീഡിയോ

ഓപറേഷന്‍ സിന്ദൂറിന്റെ പ്രതിധ്വനികള്‍ ക്രിക്കറ്റിലും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ ഇന്ത്യന്‍ കാണികളെ പ്രകോപിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ബൗണ്ടറി ലൈനരികെ എത്തിയാണ് റൗഫ് കാണികളെ പ്രകോപിപ്പിച്ചത്. 2022 ലെ ട്വന്‍റി 20 ലോകകപ്പില്‍ റൗഫിനെ, വിരാട് കോലി അടുപ്പിച്ച് രണ്ട് തവണ സിക്സ് പറത്തിയിരുന്നു. ഇത് ഓര്‍മിപ്പിച്ച് കാണികളില്‍ നിന്ന് ‘കോലി വിളി’ ഉയര്‍ന്നപ്പോഴാണ് റൗഫ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന് ആംഗ്യം കാണിച്ചത്. ആറ് എന്ന് കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ചശേഷം Read More…

Sports

എക്സ്പ്രസ് പേസ് ബൗളര്‍ നനഞ്ഞ പടക്കമായി; ലോകകപ്പില്‍ 500 റണ്‍സ് വഴങ്ങുന്ന ആദ്യ പാക് താരവുമായി

കൊല്‍ക്കത്ത: ലോകകപ്പ് സെമിഫൈനലില്‍ കടക്കാന്‍ അവസാന മത്സരത്തില്‍ വന്‍ വിജയം വേണ്ടിയിരുന്ന പാകിസ്താന് മത്സരത്തിലെ ടോസ് നഷ്ടമായി ഇംഗ്ളണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ തന്നെ കാര്യങ്ങള്‍ തീരുമാനമായിരുന്നു. പിന്നാലെ ഇംഗ്ളണ്ട് കൂറ്റന്‍ സ്‌കോര്‍ നേടുക കൂടി ചെയ്തപ്പോള്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. പാകിസ്താന്റെ എക്സ്പ്രസ് ബൗളര്‍ റൗഫ് നനഞ്ഞ പടക്കവുമായി. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ അവസാന ലീഗ് മത്സരത്തില്‍ അവരുടെ പേസ് ബൗളര്‍ ഹാരിസ് റൗഫ് ഒരു അനാവശ്യ റെക്കോര്‍ഡ് കൂടി സമ്പാദിച്ചാണ് പാകിസ്താന്‍ മടങ്ങുന്നത്. ഒരു Read More…