ഡൽഹിയെ ചുട്ടുപൊള്ളിക്കുന്ന കടുത്ത വേനൽച്ചൂട് ഇപ്പോൾ ജനങ്ങളുടെ ക്ഷമ മാത്രമല്ല, മധുരപലഹാരങ്ങളെപ്പോലും ഉരുക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഈ കടുത്ത ചൂടിന്റെ തീവ്രത വളരെ രസകരമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു പെട്ടിയിൽ സൂക്ഷിച്ചിരുന്ന ലഡു മുഴുവനായി ഉരുകി ഒട്ടിപ്പിടിച്ച അവസ്ഥയിലായതാണ് വീഡിയോയിലുള്ളത്. @hey.chan04 എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ദൃശ്യങ്ങളിൽ, ഒരു യുവതിയും അമ്മയും ലഡുവിന്റെ പെട്ടി തുറക്കുമ്പോൾ കടുത്ത ചൂട് കാരണം അവയുടെ കൃത്യമായ ആകൃതി നഷ്ടപ്പെട്ട് പഞ്ചസാരയും നെയ്യും ഉരുകിയ നിലയിൽ കാണാം. Read More…

