Featured Lifestyle

നിങ്ങള്‍ക്ക് പണക്കാരനാകണോ? ലോക കോടീശ്വരന്മാര്‍ പിന്തുടരുന്നത് ഈ ശീലങ്ങള്‍

സാമ്പത്തിക ഭദ്രത ഉണ്ടാകുക എന്നത് എല്ലാവരും ആഗ്രഹിയ്ക്കുന്ന കാര്യമാണ്. സാമ്പത്തിക ഭദ്രത മാത്രമല്ല പലരും കോടീശ്വരന്‍മാരായി ഇരിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ഇത് ജീവിതത്തില്‍ ഉണ്ടാകാന്‍ ചില ശീലങ്ങളും നമുക്ക് ഉണ്ടായിരിയ്ക്കണം. പല കോടീശ്വരന്മാരെ എടുത്താല്‍ അവരിലെല്ലാം കണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ഈ ശീലങ്ങളെ കുറിച്ച് അറിയാം….. * സ്വയം മനസ്സിലാക്കുന്നത് – സ്വന്തം പോരായ്മകളെ മനസ്സിലാക്കുകയും അതുപോലെ മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുന്നതും നിങ്ങളെ വളര്‍ച്ചയിലേയ്ക്ക് എത്തിക്കും. അതുപോലെ, കാര്യങ്ങളെ നല്ലരീതിയില്‍ ഇവാല്യുവേറ്റ് ചെയ്ത് സമീപിക്കുന്നതും Read More…

Health

ശുചിമുറിയില്‍ ഫ്ലഷ് ഉപയോഗിക്കുന്നത് ഇങ്ങനെയാണോ? അപകടമെന്ന് ആരോഗ്യവിദഗ്ധര്‍

ശുചിമുറികള്‍ വൃത്തിയാക്കി സൂക്ഷിക്കുന്നതും ആരോഗ്യ സംരക്ഷണവും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ ഇനി പറയുന്ന ചില ശീലങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ വൃത്തിയെല്ലാം വെറുതേയായിപോകും. മലവിസര്‍ജ്ജനം നടത്തിയതിന് ശേഷം ടോയ്‌ലറ്റ് സീറ്റ് തുറന്ന് വെള്ളം ഫ്‌ളഷ് ചെയ്യുക എന്ന ശീലമാണ് ഒഴിവാക്കേണ്ടത്. ഇങ്ങനെ ചെയ്താല്‍ മലത്തിലെ ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ മുകളിലേക്ക് ഉയര്‍ന്ന് വരാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. വായുവിലേക്ക് അണുക്കളുടെ ഒരു പ്രവാഹമുണ്ടാക്കാനായി ടോയ്‌ലറ്റ് ഫ്‌ളഷിന് സാധിക്കും. സീറ്റ് അടച്ച് വെച്ചില്ലെങ്കില്‍ അത് ടവ്വല്‍ റാക്കുകളിലും സിങ്ക് ഹാന്‍ഡിലുകളിലും പറ്റിപടിക്കും. Read More…

Health

ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും

പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…