പ്രായം കൂടുമ്പോൾ മനുഷ്യന്റെ ചലനങ്ങള്‍ പൊതുവെ സാവധാനത്തിലാകും എന്നാണ് കരുതപ്പെടുന്നത്, എന്നാൽ വ്യായാമങ്ങളില്‍ സജീവമായിരിക്കുന്നത് ഒരു ജീവിതചര്യയാണെന്ന് തെളിയിക്കുകയാണ് ഈ തൊണ്ണൂറുകാരൻ. ഫിസിയോതെറാപ്പിസ്റ്റായ ആകാശ് സിങ് പങ്കുവെച്ച ഒരു വീഡിയോയിൽ, ഈ വയോധികൻ ജിമ്മിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ വ്യായാമം ചെയ്യുന്നത് കാണാം. ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങൾ ചെറുപ്പക്കാർക്ക് മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണയെ അദ്ദേഹം തിരുത്തുന്നു. ശരീരം വലിയ തോതിൽ ചലിപ്പിച്ചുള്ള വ്യായാമങ്ങൾ, ബാറിന്റെ സഹായത്തോടെയുള്ള സിറ്റ്-അപ്പുകൾ, ഡംബെല്ലുകൾ ഉയർത്തൽ, റോവിങ് എന്നിവയാണ് ഈ വയോധികൻ വീഡിയോയിൽ ചെയ്യുന്നത്. “ജിം Read More…

